ഹൈലൈറ്റ്:
- ബൃഹത് പദ്ധതിയുമായി സൗദി മുന്നോട്ട്
- തീർഥാടന ടൂറിസം വികസിപ്പിക്കാൻ പദ്ധതികൾ
- മക്ക, മദീന കേന്ദ്രീകരിച്ച് ഇസ്ലാമിക ടൂറിസം വികസിപ്പിക്കും
റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ വിമാനത്താവളം തലസ്ഥാന നഗരമായ റിയാദില്‍ ഒരുങ്ങുന്നു. ടൂറിസം മേഖലയുടെ കുതിച്ചുചാട്ടം ലക്ഷം വച്ചാണ് 430 ബില്യണ്‍ ഡോളര്‍ ചെലവില്‍ അന്താരാഷ്ട്ര വിമാനത്താവളം ഒരുക്കുന്നത്. സൗദിയുടെ നിക്ഷേപക ഏജന്‍സിയായ സോവറിന്‍ വെല്‍ത്ത് ഫണ്ട് പുതുതായി തുടങ്ങാനിരിക്കുന്ന എയര്‍ലൈന്‍സിന്റെ ആസ്ഥാനമായി പുതിയ അത്യാധുനിക വിമാനത്താവളം മാറ്റാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. അതോടൊപ്പം നിലവിലെ സൗദിയ എയര്‍ലൈന്‍സ് ജിദ്ദ വിമാനത്താവളം കേന്ദ്രമായി തീര്‍ഥാടന ടൂറിസം ആവശ്യത്തിന് വേണ്ടി മാത്രമാക്കാനുമാണ് അധികൃതര്‍ ആലോചിക്കുന്നത്. മക്ക, മദീന കേന്ദ്രീകരിച്ചാണ് ഇസ്ലാമിക ടൂറിസം വികസിപ്പിക്കുക.
ഹജ്ജിന് ലഭിച്ചത് 5.4 ലക്ഷം അപേക്ഷകള്‍; അവസരം ലഭിക്കുന്ന 60,000 പേരെ ഇന്നറിയാം
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിയായ ടൂറിസം വികസനത്തിലൂടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ വിമാനത്താവളവും പുതിയ എയര്‍ലൈന്‍സും വരുന്നത്. ടൂറിസം, ബിസിനസ് മേഖലകളില്‍ മാത്രമാവും പുതിയ എയര്‍ലൈന്‍ കമ്പനിയും വിമാനത്താവളവും പ്രവര്‍ത്തിക്കുക. വിമാനത്താവളത്തിന്റെ വലിപ്പം, സൗകര്യങ്ങള്‍, സമയക്രമം തുടങ്ങിയ കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 2030 ഓടെ നൂറ് ദശലക്ഷം ടൂറിസ്റ്റുകളെ സൗദിയിലെത്തിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. 2019നേക്കാള്‍ ആറ് മടങ്ങായാരിക്കും ഇത്. 2030ഓടെ തീര്‍ഥാടന ടൂറിസത്തിലേക്ക് 30 ദശലക്ഷം പേരെ ആകര്‍ഷിക്കാനും സൗദിക്ക് പദ്ധതിയുണ്ട്. നിലവില്‍ സൗദിയ എയര്‍ലൈന്‍സിന് പുറമെ ഇതേ കമ്പനിയുടെ ഫ്ളൈ അദീലും, വലീദ് ഇബ്നു തലാല്‍ രാജകുമാരന്റെ ഫ്ളൈനാസുമാണ് സൗദിയുടെ വിമാനക്കമ്പനികള്‍.
സൗദിയില്‍ 70% പേര്‍ക്ക് ആദ്യ ഡോസ് നല്കി; രണ്ട് വാക്സിനുകള്‍ ഇടകലര്‍ത്തി നല്കാന് അനുമതി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : report on big airport to began at riyadh with an expense of 430 billion dollar
Malayalam News from malayalam.samayam.com, TIL Network