ഹൈലൈറ്റ്:
- പ്രതിഷേധവുമായി രവിശങ്കര്‍ പ്രസാദ് രംഗത്ത്
- വിചിത്രനടപടിയെന്ന് മന്ത്രി
- കോപ്പിറൈറ്റ് നിയമം ലംഘിച്ചെന്ന് ആരോപണം
തന്റെ അക്കൗണ്ട് വിലക്കിയതുമായി ബന്ധപ്പെട്ട സന്ദേശത്തിൻ്റെ സ്ക്രീൻഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. യുഎസിലെ ഡിജിറ്റൽ മാധ്യമ കോപ്പിറൈറ്റ് നിയമം ലംഘിച്ചെന്ന് ആരോപിച്ച് തന്റെ അക്കൗണ്ടിന് വിലക്കേരപ്പെടുത്തിയിരുന്നുവെന്നും എന്നാൽ ഇപ്പോള്‍ അക്കൗണ്ട് തിരിച്ചു ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. വിചിത്രമായൊരു കാര്യം സംഭവിച്ചു എന്നു പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ ട്വീറ്റ്.
കേന്ദ്രസര്‍ക്കാരിൻ്റെ പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട് ട്വിറ്ററും കേന്ദ്രവും തമ്മിൽ കൊമ്പുകോര്‍ക്കുന്നതിനിടയിലാണ് പുതിയ വിവാദം. ട്വിറ്റര്‍ വാദിക്കുന്നതു പോലെ അവര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമല്ല പ്രധാനമെന്നും അവരുടെ അജണ്ടകള്‍ക്കാണ് ട്വിറ്റര്‍ പ്രാധാന്യം കൊടുക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. കേന്ദ്രത്തിൻ്റെ പുതിയ ഐടി നിയമങ്ങള്‍ ട്വിറ്റര്‍ അനുസരിക്കാത്തിനു കാരണം ഇതാണെന്നും മന്ത്രി ആരോപിച്ചു. ട്വിറ്റര്‍ വരയ്ക്കുന്ന വര ഭേദിച്ചാൽ നിങ്ങളെ പ്ലാറ്റ്ഫോമിൽ നിന്നു നീക്കം ചെയ്യുമെന്നാണ് ട്വിറ്റര്‍ വ്യക്തമാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Also Read: ‘പാർട്ടി ആവശ്യപ്പെട്ടു’; എംസി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു
കേന്ദ്രം കൊണ്ടുവന്ന പുതിയ ഐടി നിയമങ്ങള്‍ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരാണെന്നാണ് ട്വിറ്റര്‍ ആരോപിക്കുന്നത്. ഈ നിയമങ്ങള്‍ അനുസരിക്കാൻ തയ്യാറല്ലെന്ന് യുഎസ് കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഐടി നിയമങ്ങള്‍ക്കെതിരെ ഇന്ത്യയിലെ വ്യവസായ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുന്നതിൽ നിന്ന് ട്വിറ്റര്‍ ഒഴിഞ്ഞു മാറുകയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.
അധിക ഓക്സിജൻ ആവശ്യപ്പെട്ട വിഷയത്തിൽ കെജ്രിവാളിനെതിരെ വിമർശനം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : it minister ravi shankar prasad tweets twitter blocked his handle for alleged violation of us copyright act
Malayalam News from malayalam.samayam.com, TIL Network