മത്തങ്ങാക്കുരു കളയരുത്, കഴിയ്ക്കണം എന്നു പറയാന്‍ ചില പ്രത്യേക കാരണങ്ങളുണ്ട്. ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണിത്.
നമുക്ക് പ്രകൃതിയില്‍ നിന്നും ലഭിയ്ക്കുന്ന പല പച്ചക്കറികളുടേയും മിക്കവാറും എല്ലാ ഭാഗങ്ങളും ഏറെ ഗുണകരമാണ്. ഇത്തരത്തില്‍ ഒന്നാണ് മത്തങ്ങ. മത്തങ്ങ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. പൊതുവേ ഇതിന്റെ കുരുവും തൊലിയും നാം കളയാറാണ് പതിവ്. ഉള്ളിലെ മാംസളമായ ഭാഗമേ എടുക്കാറുള്ളൂ. എന്നാല്‍ ഈ ഭാഗത്തേക്കാളും ആരോഗ്യ കാര്യത്തില്‍ മികച്ചു നില്‍ക്കുന്ന ഒന്നാണ് മത്തങ്ങയുടെ കുരുവെന്നതാണ് വാസ്തവം. മത്തങ്ങയുടെ കുരു ഉണക്കിപ്പൊടിച്ച് കഴിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതല്ല. ഇത് വലിയ വിലയ്ക്ക് തന്നെ വില്‍പ്പന നടക്കുന്നുമുണ്ട്.
ആരോഗ്യമുള്ള ശരീരം
ആരോഗ്യമുള്ള ശരീരം വേണമെങ്കിൽ എല്ലുകൾക്ക് നല്ല ബലം വേണം. മത്തങ്ങയുടെ കുരുവിൽ നല്ല അളവിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം എല്ലിന്റെ വികാസത്തിന് വളരെ ആവശ്യമായ ഘടകമാണ്. മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കൂടിയ അളവിൽ കഴിക്കുന്നത് എല്ലിന്റെ ദൃഢത വർദ്ധിപ്പിക്കുന്നു. കൂടാതെ, അസ്ഥിക്ഷയവും തടയുവാൻ ഇതുമൂലം സാധിക്കുന്നു. 100 ഗ്രാം മത്തങ്ങയുടെ കുരുവില്‍ 23.33 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.മസിലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ അത്യുത്തമമാണ്. ഇറച്ചി പോലുള്ളവ കഴിയ്ക്കാത്തവര്‍ക്ക് പ്രോട്ടീന്‍ ഗുണം നല്‍കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണ വസ്തുവാണിത്.
പുരുഷന്റെ വന്ധ്യതാ പ്രശ്‌നങ്ങള്‍
പുരുഷന്റെ വന്ധ്യതാ പ്രശ്‌നങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ് മത്തങ്ങയുടെ കുരു. ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. പ്രോസ്‌റ്റേറ്റ് അഥവാ വൃഷണാരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണ് ഇത്. വൃഷണ ഗ്രന്ഥിയ്ക്കു വലിപ്പം വര്‍ദ്ധിയ്ക്കുന്ന അവസ്ഥ ബിനൈന്‍ പ്രോസ്‌റ്റേറ്റിക് ഹൈപര്‍ പ്ലാസിയ എന്ന കണ്ടീഷന്‍ വരാതിരിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. മൂത്ര വിസര്‍ജനത്തെ ബാധിയ്ക്കുന്ന ഒന്നാണിത്. ടെസ്റ്റോസ്റ്റിറോണ്‍ അതായത് പുരുഷ ഹോര്‍മോണ്‍ തോതുയര്‍ത്താന്‍ ഇത് സഹായിക്കുന്നു. ഇതിനു പുറമെ ശേഷിയ്ക്ക് അത്യാവശ്യമായ പ്രോട്ടീന്‍, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, അയേണ്‍, സിങ്ക്, പൊട്ടാസ്യം എന്നിവയും ഇതില്‍ ധാരാളമുണ്ട്.
ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യത്തിന് ഉത്തമമാണ് ഇത്. ഒമേഗ ത്രീ ഫാറ്റി അടങ്ങിയിരിയ്ക്കുന്നതു കൊണ്ടു തന്നെ പല ആരോഗ്യ ഗുണങ്ങളും ലഭിയ്ക്കുന്ന ഒന്നാണിത്. ഹൃദയത്തിന്റെയും തലച്ചോറിന്റെയും ശരിയായ പ്രവര്‍ത്തനത്തിന് ഒമേഗ 3 ഫാററി ആസിഡുകള്‍ ഏറെ സഹായകമാണ്. മീന്‍ കഴിയ്ക്കാത്തവര്‍ക്ക് ഒമേഗ ത്രീ ഫാററി ആസിഡുകള്‍ ലഭിയ്ക്കാന്‍ കഴിയ്ക്കാവുന്ന പ്രധാനപ്പെട്ട ഭക്ഷണമാണിത്.
ഹൃദയത്തിന്റെ ആരോഗ്യത്തിനു ഗുണകരമായ ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം,ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മത്തങ്ങയുടെ കുരുക്കൾ. മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ, ഇവ നിങ്ങളുടെ മോശം കൊളസ്‌ട്രോൾ കുറയ്ക്കുകയും, രക്തത്തിലെ നല്ല കൊളസ്‌ട്രോളിന്റെ സാന്നിധ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ ഹൃദയത്തെ ഏറെ ആരോഗ്യകരമായി സൂക്ഷിക്കാൻ മത്തങ്ങാക്കുരുവിന് കഴിയും.
ട്രിപ്‌റ്റോഫാന്‍
ഇതില്‍ ട്രിപ്‌റ്റോഫാന്‍ എന്നൊരു ഘടകമുണ്ട്. ഉറക്കം വരാൻ ട്രിപ്റ്റോഫാൻ സഹായിക്കുന്നു.. കൂടാതെ, ഇതിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം ഉറക്കക്കുറവിന്റെ പ്രശ്നത്തെ മറികടക്കാൻ സഹായിക്കുകയും ചെയ്യും.ഇത് തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്ന ഒന്നാണ്.ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കുന്ന ഒന്നാണ്.ശരീരഭാരം ആവശ്യമായ അളവിൽ നിലനിർത്താനും, വിശപ്പ് കുറയ്ക്കുവാനും സഹായിക്കുന്നു. കൂടാതെ, നിങ്ങളുടെ ദഹനം നന്നാക്കുവാനും മത്തങ്ങാക്കുരു സഹായകരമാണ്.മത്തങ്ങയുടെ കുരുവിൽ ക്യൂകൂർബിറ്റിൻ എന്ന ഒരുതരം അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയ്ക്ക് പ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ്. മത്തങ്ങയിൽ അടങ്ങിയിട്ടുള്ള മറ്റ് മൈക്രോ ന്യൂട്രിയന്റുകൾ മുടിയുടെ ഗുണവും ബലവും മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.വണ്ണം കുറയ്ക്കാന്‍ തേന്‍ കഴിയ്ക്കുമ്പോള്‍…….വണ്ണം കുറയ്ക്കാന്‍ തേന്‍ കഴിയ്ക്കുമ്പോള്‍…….
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how pumpkin seeds are good for health
Malayalam News from malayalam.samayam.com, TIL Network