തിരുവനന്തപുരം: സംസ്ഥാനത്തെ പിഡബ്ല്യുഡി റസ്റ്റ്ഹൗസുകള്‍ കൂടുതല്‍ ജനകീയമാക്കാന്‍ പദ്ധതി ആവിഷ്കരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റസ്റ്റ്ഹൗസുകളില്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ താമസസൗകര്യം ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ പദ്ധതി.
റസ്റ്റ്ഹൗസുകളില്‍ കൂടുതല്‍ താമസ സൗകര്യങ്ങള്‍ ഒരുക്കുകയും ജനകീയമാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യത്തിലൂടെ പൊതുജനങ്ങള്‍ക്കും റസ്റ്റ്ഹൗസുകളില്‍ താമസിക്കാം. പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ കര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 29 ന് മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും.
റസ്റ്റ്ഹൗസുകളുടെ നവീകരണത്തിന് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി തേടുമെന്ന് മന്ത്രി പറഞ്ഞു. പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളെ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന് എന്തൊക്കെ ചെയ്യാം, ഏതെല്ലാം രീതിയില്‍ പുതിയ ആശയങ്ങള്‍ നടപ്പിലാക്കാം എന്നതിനെ സംബന്ധിച്ചാണ് പൊതുജനങ്ങളുടെ അഭിപ്രായംതേടുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പേജില്‍ ജൂണ്‍ 27 ന് മുന്‍പ് അഭിപ്രായം രേഖപ്പെടുത്താം. അല്ലെങ്കില്‍ messagetopwd@gmail.com എന്ന വിലാസത്തില്‍ ഇ മെയില്‍ അയക്കാം .