ഹൈലൈറ്റ്:
- കുവൈറ്റിലെ എട്ടിടങ്ങളിൽ ഏറ്റവും കൂടുതല്‍ താപനില.
- ലോകത്തെ ഏറ്റവും കൂടുതല്‍ താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
- ആഗോള കാലാവസ്ഥാ നിരീക്ഷണ വെബ്സൈറ്റാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഞായറാഴ്ച മുതല്‍ കുവൈറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശനം വാക്സിന് എടുത്തവര്‍ക്കു മാത്രം
ജൂണ്‍ 23 ലെ റിപ്പോര്‍ട്ട് പ്രകാരം കുവൈറ്റിലെ നുവൈസീബ് പ്രദേശത്താണ് ലോകത്തെ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്. 53 ഡിഗ്രി സെല്‍ഷ്യസായിരുന്നു ബുധനാഴ്ചത്തെ ഇവിടത്ത് താപനില. തൊട്ടു താഴെ 49.7 ഡിഗ്രിയുമായി കുവൈറ്റിലെ തന്നെ ജഹ്റ പ്രദേശവും 49.2 ഡിഗ്രി സെല്‍ഷ്യസുമായി സുലൈബിയ്യ മേഖലയുമാണ്. ഇറാഖിലെ അമാറ, കുവൈറ്റിലെ മുത്രിബ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 49 ഡിഗ്രിയാണ് ഇവിടത്തെ താപനില. കുവൈറ്റിലെ തന്നെ അന്താരാഷ്ട്ര വിമാനത്താവളം (48.8), അബ്ദാലി (48.7), ഇറാഖിലെ ബസറ എയര്‍പോര്‍ട്ട് (48.6) തുടങ്ങിയവയാണ് തൊട്ടുപിറകില്‍.
കുവൈറ്റ് സെൻട്രൽ ബാങ്ക് സ്മരണികാ നാണയത്തിന്റെ രണ്ടാം പതിപ്പ് ഇറക്കി
ഇന്നും കുവൈറ്റിലെ നുവാസിബാണ് ലോകത്തിലെ ഏറ്റവും ചൂടുള്ള പ്രദേശം. 49.6 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് ഇവിടത്തെ താപനിലയെന്നും എല്‍ഡൊറാഡോ വെതര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിര്‍ധനരെ സഹായിക്കാന്‍ കാസര്‍കോട് സ്വദേശികളുടെ കന്യാകുമാരി യാത്ര
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 8 areas in kuwait recorded highest temperature in world
Malayalam News from malayalam.samayam.com, TIL Network