ഹൈലൈറ്റ്:
- കൊവിഡിൻ്റെ മൂന്നാം തരംഗം നേരിടുന്നതിൽ തയ്യാറെടുപ്പ്.
- പരമാവധി സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും മന്ത്രി.
- മുന്നറിയിപ്പുമായി കേന്ദ്രം.
11 സംസ്ഥാനങ്ങളിലായി 48 ഡെൽറ്റ പ്ലസ് കേസുകൾ; പട്ടികയിൽ കേരളവും, മുന്നറിയിപ്പുമായി കേന്ദ്രം
ജില്ല ആശുപത്രികളിലും വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഓക്സിജൻ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിൽ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കുമെന്ന് മന്ത്രി പറഞ്ഞു.
പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകളിലാണ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ജില്ലയിലെ ഒരുക്കങ്ങൾ മന്ത്രി വിലയിരുത്തിയത്.
സിറിഞ്ചിൽ വാക്സിനില്ലാതെ കുത്തിവയ്പ്പ്; വീഡിയോ പുറത്ത്, നടപടി സ്വീകരിച്ച് അധികൃതർ
കേരളം ഉൾപ്പെടെയുള്ള 11 സംസ്ഥാനങ്ങളിൽ കൊറോണ വൈറസിൻ്റെ വകഭേദമായ ഡെൽറ്റ് പ്ലസ് റിപ്പോർട്ട് ചെയ്തതായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. 11 സംസ്ഥാനങ്ങളിലായി 48 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. വ്യാപന ശേഷി കൂടുതലുള്ള ഡെൽറ്റ പ്ലസ് വകഭേദത്തെ ഉടൻ തന്നെ പ്രതിരോധിക്കണമെന്ന് ഐസിഎംആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവ വ്യക്തമാക്കി. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര പ്രദേശ്, തമിഴ്നാട്, ഒഡീഷ, രാജസ്ഥാൻ, ജമ്മു കശ്മീർ, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചത്.
ട്രെയിന്‍ യാത്രക്കാരനായി രാഷ്ട്രപതി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : health minister veena george about covid-19 third wave
Malayalam News from malayalam.samayam.com, TIL Network