Gokul Murali | Samayam Malayalam | Updated: Apr 19, 2022, 7:41 PM
രാംബുക്കാനയിലാണ് പോലീസ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പ് ഉണ്ടായത് സ്ഥിരീകരിച്ച് പോലീസ് രംഗത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാർ ഇന്ധനടാങ്കറിന് തീ കൊളുത്താൻ ശ്രമിച്ചപ്പോഴാണ് വെടിവച്ചത് എന്നാണ് പോലീസ് വിശദീകരണം.
ഹൈലൈറ്റ്:
- രാംബുക്കാനയിലാണ് പോലീസ് വെടിവയ്പ്പുണ്ടായത്.
- വെടിവയ്പ്പ് ഉണ്ടായത് സ്ഥിരീകരിച്ച് പോലീസ് രംഗത്തുവന്നിട്ടുണ്ട്.
- പ്രതിഷേധക്കാർ ഇന്ധനടാങ്കറിന് തീ കൊളുത്താൻ ശ്രമിച്ചപ്പോഴാണ് വെടിവയ്പ്പുണ്ടായത്
Also Read : കോൺഗ്രസിൽ പ്രശാന്ത് കിഷോറിന്റെ റോൾ എന്ത്? അന്തിമ തീരുമാനത്തിനായി പാർട്ടി യോഗം
രാജ്യതലസ്ഥാനമായ 95 കിലോമീറ്റർ അകലെയുള്ള രാംബുക്കാനയിലാണ് പോലീസ് വെടിവയ്പ്പുണ്ടായത്. ജനക്കൂട്ടം രാംബുക്കാനയിലെ ഹൈവേ തടഞ്ഞാണ് പ്രതിഷേധം നടത്തിയത്. എണ്ണക്ഷാമവും വിലവർദ്ധനവും ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നടക്കുന്ന പ്രക്ഷോഭങ്ങളിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു വെടിവയ്പ്പ് ഉണ്ടാകുന്നത്. അതേസമയം, ഇത്തരത്തിൽ വെടിവയ്പ്പ് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു.
പ്രതിഷേധവുമായെത്തിയ ജനക്കൂട്ടം അക്രമാസക്തരായതോടെയാണ് വെടിവച്ചത് എന്നാണ് വിശദീകരണം. സമരക്കാർ ഇന്ധനവുമായി എത്തിയ വാഹനത്തിന് തീ കൊളുത്താൻ ശ്രമിച്ചതായും പോലീസ് പറയുന്നു. അതേസമയം, വെടിവയ്പ്പ് സംബന്ധിച്ച് വിശദമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.
രൂക്ഷമായ ഇന്ധനക്ഷാമം ശ്രീലങ്കയിലുടനീളം വലിയോ തോതിലുള്ള പ്രതിഷേധമാണ് അരങ്ങേറുന്നത്. പതിനായിരക്കണക്കിന് ജനങ്ങളാണ് തെരുവിലിറങ്ങിയത്. രാജ്യതലസ്ഥാനത്തേക്കുള്ള വഴികൾ തടയുകയും ടയറുകൾ അടക്കം കത്തിച്ച് പ്രതിഷേധം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
1948ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. പ്രസിഡന്റ് ഗോതാഭയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ പ്രധാന ഇന്ധന വിതരണക്കാരായ സിലോൺ പെട്രോളിയം കോർപറേഷൻ 64.2 ശതമാനമാണ് വില വർദ്ധിപ്പിച്ചിരിക്കുന്നത്. അതിന് പുറമെ, റേഷൻ സമ്പ്രദായത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇത് പ്രകാരം ഒരു വ്യക്തിക്ക് എത്രമാത്രം ഇന്ധനം വാങ്ങാമെന്ന് തീരുമാനിക്കാൻ സാധിക്കും. ഇന്ധനക്ഷാമത്തേതുടർന്നാണ് ഇത്തരത്തിൽ തീരുമാനമെടുക്കാൻ കമ്പനി തീരുമാനിച്ചത്.
കിഴക്കേകോട്ടയിലെ ആകാശപ്പാത തുറക്കുന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : sri lanka police action on anti government protesters
Malayalam News from Samayam Malayalam, TIL Network