Also Read: കോൺഗ്രസിൽ പ്രശാന്ത് കിഷോറിന്റെ റോൾ എന്ത്? അന്തിമ തീരുമാനത്തിനായി പാർട്ടി യോഗം
കൃഷി ആവശ്യത്തിനായി ഓരോ കുടുംബങ്ങൾക്കും രണ്ട് ഏക്കർ സ്ഥലം വീതമാണ് നൽകിയിരിക്കുന്നത്. കൂടാതെ 200 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുരയിടവും കുടുംബങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. ഇത്തരം കുടുംബങ്ങളുടെ ദുരവസ്ഥയ്ക്ക് മുൻ സർക്കാരുകളാണ് ഉത്തരവാദികളെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
കിഴക്കൻ പാകിസ്ഥാനിൽ (ഇപ്പോൾ ബംഗ്ലാദേശ്) നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരാണ് കുടുംബങ്ങൾ. അവർക്ക് 1970ൽ മീററ്റ് ഹസ്തിനപുരിയിലെ തുണിമില്ലിൽ ജോലി ലഭിച്ചു. 1984ൽ ഈ മില്ലുകൾ അടച്ചുപൂട്ടി. അവരിൽ ചില കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. എന്നാൽ അതിൽ 63 കുടുംബങ്ങൾ പുനരധിവാസത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.
Also Read: വർക്ക് ഫ്രം ഹോമിനിടെ ലാപ്ടോപ്പിന് തീപിടിച്ച് പൊട്ടിത്തെറിച്ചു; ടെക്കി യുവതി ഗുരുതരാവസ്ഥയിൽ
“നിങ്ങളുടെ 38 വർഷത്തെ കാത്തിരിപ്പിന് വിരാമമാകുകയാണ്.” ഈ കുടുംബങ്ങൾ മുൻ സർക്കാരുകളെ സമീപിച്ചെങ്കിലും അരൊന്നും കുടുംബങ്ങളുടെ പ്രശ്നങ്ങൾ ഗൗരവത്തോടെയെടുത്തില്ലെന്ന് യോഗി പറഞ്ഞു. പാവപ്പെട്ടവരെക്കുറിച്ച് സംസാരിക്കുന്നവർ മുസഹർ സമുദായത്തിൽപ്പെട്ട കുടുംബങ്ങളുടെ പ്രശ്നങ്ങൾ എന്തുകൊണ്ട് പരിഗണിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
കിഴക്കേകോട്ടയിലെ ആകാശപ്പാത തുറക്കുന്നു
Web Title : 63 hindu families displaced from east pakistan get land houses in uttar pradesh
Malayalam News from Samayam Malayalam, TIL Network