Gokul Murali | Samayam Malayalam | Updated: Apr 19, 2022, 11:37 PM
ക്യാബിനെറ്റ് രൂപീകരിക്കുന്നതിൽ താമസം ഉണ്ടായതോടെ നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഫെഡറൽ സർക്കാരിൽ കാബിനറ്റിൽ 31 ഫെഡറൽ മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരും പ്രധാനമന്ത്രിയുടെ അത്രയും ഉപദേശകരുമുണ്ട്. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) ഹിന റബ്ബാനി ഖറിനെ വിദേശകാര്യ സഹമന്ത്രിയായി നിയമിച്ചു
ഹൈലൈറ്റ്:
- ക്യാബിനെറ്റ് രൂപീകരിക്കുന്നതിൽ താമസം ഉണ്ടായതോടെ നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു
- ഫെഡറൽ സർക്കാരിൽ കാബിനറ്റിൽ 31 ഫെഡറൽ മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരും
- പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ ഹിന റബ്ബാനി ഖറിനെ വിദേശകാര്യ സഹമന്ത്രിയായി നിയമിച്ചു
Also Read : യുദ്ധം പ്രതിസന്ധിയുണ്ടാക്കുന്നു; ഇന്ത്യയിൽ നിന്ന് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനൊരുങ്ങി റഷ്യ
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ പുതിയ ഫെഡറൽ സർക്കാരിൽ കാബിനറ്റിൽ 31 ഫെഡറൽ മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരും പ്രധാനമന്ത്രിയുടെ അത്രയും ഉപദേശകരുമുണ്ട്. പുരുഷ മേധാവിത്വം നിറഞ്ഞു നിൽക്കുന്ന പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫിന്റെ (പിടിഐ) മുൻ കാബിനറ്റിൽ നിന്നും ഏറെ വിത്യാസമുള്ളതാണ് പുതിയ ക്യാബിനെറ്റ്. പാകിസ്ഥാന്റെ സുപ്രധാന സ്ഥാനങ്ങളിൽ അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നുവെന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.
പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) ഹിന റബ്ബാനി ഖറിനെ വിദേശകാര്യ സഹമന്ത്രിയായി നിയമിച്ചു. പിപിപി ചെയർപേഴ്സൺ ബിലാവൽ ഭൂട്ടോ സർദാരിയെ വിദേശകാര്യ മന്ത്രിയായി നിയമിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ, മന്ത്രിമാരുടെ അന്തിമ പട്ടികയിൽ ഭൂട്ടോയുടെ പേര് ഉൾപ്പെട്ടിരുന്നില്ല. പുതിയ സർക്കാരിൽ പിപിപി അധ്യക്ഷന്‍ മന്ത്രിസ്ഥാനം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നാണ് റിപ്പോർട്ടുകൾ.
Also Read : ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പോലീസ് വെടിവയ്പ്പ്, ഒരു മരണം, നിരവധിപേർക്ക് പരിക്ക്
യുഎസിലെ മുൻ പാക് അംബാസഡറായ ഷെറി റഹ്മാനെ കാലാവസ്ഥാ വ്യതിയാന മന്ത്രിയായി നിയമിച്ചിട്ടുണ്ട്. മുൻ സർക്കാരിന് കാലാവസ്ഥാ വ്യതിയാന വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയിരുന്നു. അതിനാലാണ് ഈ വിഷയത്തിൽ വൈദഗ്ധ്യമില്ലാത്ത സർതാജ് ഗുലിന് ഈ മന്ത്രിസ്ഥാനം ലഭിച്ചത്. സുഖകരമായ കാലാവസ്ഥ സത്യസന്ധരായ ഭരണാധികാരികളുടെ അടയാളമാണെന്ന് പറഞ്ഞ് നേരത്തെ ഇയാൾ കുടുങ്ങിയിരുന്നു.
പാകിസ്ഥാൻ മുസ്ലീം ലീഗ്-എൻ (പിഎംഎൽ-എൻ) നേതാവായ മറിയം ഔറംഗസേബാണ് ഷെഹബാസ് ഷെരീഫ് മന്ത്രിസഭയിലെ വാർത്താവിതരണ മന്ത്രി.
പിപിപിയുടെ ഷാസിയ മാരിയും പിഎംഎൽ-എന്റെ ഐഷാ ഗൗസ് പാഷയുമാണ് ബേനസീർ ഇൻകം സപ്പോർട്ട് പ്രോഗ്രാം മന്ത്രിയായും സംസ്ഥാന ധനകാര്യ മന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ട രണ്ട് പേർ.
Also Read : കോൺഗ്രസിൽ പ്രശാന്ത് കിഷോറിന്റെ റോൾ എന്ത്? അന്തിമ തീരുമാനത്തിനായി പാർട്ടി യോഗം
ഇമ്രാൻ ഖാൻ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു ഷെഹ്ബാസ് ഷെരീഫ്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനും പ്രതിപക്ഷ പിഎംഎൽ-എൻ നേതാവുമായ ഷെഹ്ബാസ് ഷെരീഫിനെ എതിരില്ലാതെയാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. ഏറെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയായി ഷഹ്ബാസ് ഷെരീഫിനെ തെരഞ്ഞെടുത്തത്.
മൂക്കിനുള്ളിൽ മൂന്നാഴ്ച്ചയോളം കുളയട്ടയുടെ സുഖവാസം!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : new cabinet of pakistan has women in key positions
Malayalam News from Samayam Malayalam, TIL Network