Also Read: ഒടുവില്‍ കണ്ടെത്തി, ബിഗ് ടിക്കറ്റിലൂടെ 60 ലക്ഷം രൂപ നേടിയ ഇന്ത്യക്കാരന് ഇവിടെയുണ്ട്
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെയായി താത്ക്കാലികമായി നിര്‍ത്തിവെച്ചതിന് ശേഷമാണ് കുടുംബ സന്ദര്‍ശക വിസ പുനഃരാരംഭിക്കുന്നത്. സന്ദര്‍ശകര്‍ രാജ്യത്ത് എത്തുമ്പോള്‍ വാക്സിനേഷന് സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.
അതേസമയം, കുടുംബ സന്ദര്‍ശനം, ടൂറിസ്റ്റ്, വാണിജ്യം തുടങ്ങിയ ഏത് ആവശ്യത്തിന് സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായിരിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇനിമുതല്‍ വാണിജ്യ സന്ദര്‍ശന വിസക്കുള്ള അപേക്ഷയോടൊപ്പം 20 ദിനാര്‍ അധികം അടക്കണമെന്നാണ് നിര്‍ദ്ദേശം. മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുകയായാണ് ഇത് കണക്കിലാക്കുന്നത്. ഫെഡറേഷന് ആണ് ഇതുസംബന്ധ നിര്‍ദേശം പുറത്തുവിട്ടിരിക്കുന്നത്.
Also Read: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; മലയാളി സൗദിയില്‍ മരിച്ചു
സന്ദര്ശകന് ഒരു ദിവസത്തെ യാത്രക്ക് വേണ്ടിയാണ് കുവൈറ്റില്‍ എത്തുന്നത് എങ്കില്‍ പോലും ഇന്‍ഷുറന്‍സ് തുകയില്‍ മാറ്റമുണ്ടാകില്ല. ഒരു മാസത്തിന് ശേഷം വിസ പുതുക്കുകയാണെങ്കിലും മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക പുതുക്കണം. ഒരുമാസത്തിന് ശേഷം വിസ പുതുക്കുകയാണെങ്കില്‍ 10 ദിനാര്‍ നല്‍കണം. ഈ വിവരം കമ്പനികള്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം ഉണ്ടായിരുന്നു.
യുപിയിൽ അനുവാദമില്ലാതെ മതപരമായ പരിപാടികൾ നടത്തരുതെന്ന് യോഗി ആദിത്യനാഥ്
Web Title : opening of family visit visas on may 8 in kuwait
Malayalam News from Samayam Malayalam, TIL Network