Sumayya P | Samayam Malayalam | Updated: Apr 20, 2022, 10:21 AM
നിർത്തിവെച്ച കോഡ്ഷെയറിങ് ഏപ്രിൽ- മേയ് മാസത്തോടെ പുനരാരംഭിക്കാൻ ആണ് ഖത്തർ എയർവേസും ഇൻഡിഗോയും ധാരണയായിരിക്കുന്നത്.
ഹൈലൈറ്റ്:
- 2019 ൽ ഇരു എയർലൈനുകളും തമ്മിൽ കോഡ്ഷെയർ കരാർ നിലനിന്നിരുന്നു. കൊവിഡ് കാരണം നിർത്തലാക്കി
- 12 നഗരങ്ങളിലേക്ക് ഖത്തർ എയർവേസ് സർവീസ് നടത്തുന്നുണ്ട്
Also Read: ഓൺലൈൻ ബാങ്ക് തട്ടിപ്പ്: ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി ഒമാൻ റോയൽ പോലീസ്
എന്നാൽ സർവീസുകൾ എല്ലാം പഴയ രീതിയിൽ ആയതിനാൽ കോഡ്ഷെയറിങ് ഏപ്രിൽ-മേയ് മാസത്തോടെ പുനരാരംഭിക്കാൻ ഖത്തർ എയർവേസും ഇൻഡിഗോയും ധാരണയായി. ഇന്ത്യയിൽ കൂടുതൽ ആഭ്യന്തര സർവിസുള്ള ഇൻഡിഗോ രാജ്യന്തര നെറ്റ് വർക്കിൽ സർവീസ് നടത്തുന്ന എയർവേസിന് ഏറെ ഗുണം ചെയ്യും. 2019ൽ ഇരു എയർലൈനുകളും തമ്മിൽ കോഡ്ഷെയർ കരാർ നിലനിന്നിരുന്നു. കൊവിഡ് 2020ൽ പടർന്ന് പിടിച്ചതോടെയാണ് ഇന്ത്യൻ വ്യോമയാന മന്ത്രാലയം രാജ്യാന്തര സർവിസുകൾ റദ്ദാക്കി. ഇതോടെ കോഡ്ഷെയറിങ് കാരർ നിലച്ചു.
Also Read: ദമ്പതികള്‍ തമ്മിലുണ്ടായ വഴക്ക് രൂക്ഷമായി കുവെെറ്റിൽ കുടുംബങ്ങള്‍ തമ്മില്‍ നടുറോഡില്‍ അടിപിടി
കഴിഞ്ഞ മാർച്ച് മുതൽ ആണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചത്. ഇപ്പോൾ ഇന്ത്യയിലെ 12 നഗരങ്ങളിലേക്ക് ഖത്തർ എയർവേസ് സർവീസ് നടത്തുന്നുണ്ട്. 190 സർവിസുകൾ ആണ് ഖത്തർ എയർവേസ് നടത്തുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ചെന്നൈ, മുംബൈ, ഹൈദരാബാദ്, അമൃത്സർ, ഡൽഹി, കൊൽക്കത്ത, ഗോവ,അഹ്മദാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. ഇൻഡിഗോ ഇന്ത്യയിലെ എട്ട് നഗരങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്. 154 സർവിസുകൾ ആണ് നടത്തുന്നത്. കൊച്ചി, കണ്ണൂർ, കോഴിക്കോട്, ഹൈദരാബാദ്, ഡൽഹി, ചെന്നൈ, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്.
‘2 മതസ്ഥര്‍ വിവാഹം കഴിക്കുന്നത് ലൗ ജിഹാദല്ല’; തലശേരി ബിഷപ്പ് പറയുന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : reactivate codeshare partnership qatar airways and indigo airline
Malayalam News from Samayam Malayalam, TIL Network