Sumayya P | Samayam Malayalam | Updated: Apr 20, 2022, 9:54 AM
എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ബാങ്കിൽ അകൗണ്ട് ആരംഭിക്കാൻ ആവശ്യപ്പെട്ടാണ് തട്ടിപ്പ് സംഘം വിളിക്കുന്നത് വ്യക്തിഗത, ബാങ്ക് വിവരങ്ങളാണ് ഇവർ വാങ്ങിക്കുന്നത്. വിവരങ്ങൾ എല്ലാം തന്ത്രപൂർവം കെെക്കലാക്കി പണം തട്ടും. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ വഴിയാണ് ഇത്തരത്തിലുള്ള തട്ടിപ്പ് നടക്കുന്നത്. എല്ലാവരും കരുതിയിരിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 80077444 എന്ന നമ്പറില്‍ അറിയിക്കണമെന്നും ആർ.ഒ.പി ആവശ്യപ്പെട്ടു.
Also Read: ഹിന്ദുക്കൾ മാത്രം ജോലിക്ക് അപേക്ഷിച്ചാൽ മതി; പരസ്യം വ്യാജമെന്ന് ദുബായ് ആസ്ഥാനമായ കമ്പനി
അതേസമയം രാജ്യത്ത് ഇതുവരെ ആർക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാാനിലെ സുൽത്താനേറ്റിൽ സിക വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ ആണ് നടന്നിരുന്നത് സോഷ്യൽ മീഡിയയിൽ. ഡെങ്കിപ്പനി, ചികുൻഗുനിയ എന്നീ രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകൾ ആണ് രോഗത്തിന് കാരണമാകുന്നത്. എതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സ്വദേശികൽക്കും വിദേശകൾക്കും അദികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രിയപ്പെട്ടവളുടെ ഓര്‍മകളെ വരികളും വരകളുമാക്കി കേണല്‍ സുരേശന്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : beware of fraudsters while banking royal oman police
Malayalam News from Samayam Malayalam, TIL Network