കേസുമായി ബന്ധപ്പെട്ട് ലഭിച്ച ഓഡിയോ ക്ലിപ്പുകള്‍ കേന്ദ്രീകരിച്ചാണ് ക്രൈം ബ്രാഞ്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. ശബ്ദരേഖകള്‍ പൂര്‍ണമായും പരിശോധിച്ച് തെളിവു കണ്ടെത്താനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. കാവ്യ മാധവൻ ഉള്‍പ്പെടെയുള്ള സാക്ഷികളെ ഉടൻ വിളിച്ചു വരുത്തി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. അതേസമയം, കേസുമായി ബന്ധപ്പെട്ട ദിലീപിൻ്റെ ബന്ധുക്കളും പ്രതിഭാഗം അഭിഭാഷകരും അടക്കമുള്ളവരുടെ മൊഴികള്‍ ചോര്‍ന്നതിൻ്റെ ആശങ്ക പ്രതിഭാഗത്തിനുണ്ട്.
Also Read: ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പോലീസ് വെടിവയ്പ്പ്, ഒരു മരണം, നിരവധി പേർക്ക് പരിക്ക്
ദിലീപിൻ്റെയും മറ്റു പ്രതികളുടെയും ഫോണുകളിൽ നിന്നാണ് നിര്‍ണായക ശബ്ദരേഖകള്‍ കണ്ടെത്തിയത്. സംഭാഷണ ശകലങ്ങള്‍ ഉള്‍പ്പെടുന്ന ആറായിരത്തിലധികം ശബ്ദസന്ദേശങ്ങള്‍ പരിശോധിക്കാനായി അഞ്ചംഗ ക്രൈം ബ്രാഞ്ച് സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ഈ ശബ്ദരേഖകളിൽ നിന്ന് കേസിൽ പ്രോസിക്യൂഷനെ സഹായിക്കുന്ന തെളിവുകള്‍ കണ്ടെത്തുകയാണ് നിര്‍ണായകം. നടിയെ ആക്രമിച്ച സംഭവത്തിനു പിന്നിലെ ഗൂഢാലോചനയുടെ ചുരുളഴിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് ക്രൈം ബ്രാഞ്ചിൻ്റെ പ്രതീക്ഷ.
Also Read: പുതിയ അധികാര കേന്ദ്രമായി പി ശശി; കണ്ണൂർ സിപിഎമ്മിൽ ഉരുൾപൊട്ടൽ
ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും കാവ്യ മാധവൻ വിസമ്മതിച്ചിരുന്നു. ദിലീപിൻ്റെ പത്മസരോവരം വീട് ചോദ്യം ചെയ്യലിനു പറ്റിയ വേദിയല്ലെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഈ സാഹചര്യത്തിൽ മറ്റേതെങ്കിലും കേന്ദ്രത്തിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ കാവ്യയോടു നിര്‍ദേശിച്ചേക്കും. നടിയ്ക്ക് ഉടൻ തന്നെ ക്രൈം ബ്രാഞ്ച് വീണ്ടും നോട്ടീസ് അയയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാവ്യയെ ക്രൈം ബ്രാഞ്ച് കേസിൽ പ്രതി ചേര്‍ക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.ദിലീപിൻ്റെ ഫോണിൽ നിന്ന് ഡേറ്റ നീക്കം ചെയ്യാൻ സഹായിച്ചെന്നു ആരോപിക്കപ്പെടുന്ന ഹാക്കര്‍ സായ് ശങ്കറിനെയും വീണ്ടും വിളിപ്പിക്കും.
പ്രിയപ്പെട്ടവളുടെ ഓര്‍മകളെ വരികളും വരകളുമാക്കി കേണല്‍ സുരേശന്
Web Title : crime branch to question kavya madhavan as special team check audio clips in actress case
Malayalam News from Samayam Malayalam, TIL Network