കൂടുതൽ ആളുകൾക്കും കോമ്പിനേഷൻ ചർമ്മ സ്ഥിതിയാണ്. അതായത്, ചിലപ്പോൾ എണ്ണമയം കൂടുതലും ചിലപ്പോൾ വരണ്ടതുമായി ചർമ്മം അനുഭവപ്പെട്ടേക്കാം. കോമ്പിനേഷൻ ചർമ്മത്തെ പരിപാലിക്കാൻ ചെയ്യേണ്ട ചില വിദ്യകൾ അറിഞ്ഞിരിക്കാം.
ഹൈലൈറ്റ്:
- കോമ്പിനേഷൻ ചർമ്മത്തെ എങ്ങനെ പരിപാലിക്കാം?
- ഇത്തരം ചർമ്മത്തിൽ ഉപയോഗിക്കാവുന്ന ചില ഫെയ്സ് പാക്കുകൾ പരിചയപ്പെടാം.
കോമ്പിനേഷൻ ചർമ്മം ഒരേസമയം വരണ്ടതും എണ്ണമയമുള്ളതുമായ ഒരു തരം ചർമ്മമാണ്. കോമ്പിനേഷൻ ചർമ്മമുള്ള ആളുകൾക്ക്, നെറ്റി, താടി, മൂക്ക് (T zone) എണ്ണമയമുള്ളതായിരിക്കും, അതേസമയം നിങ്ങളുടെ കവിളിനും വായയ്ക്കും ചുറ്റുമുള്ള ചർമ്മം വരണ്ടതോ സാധാരണമോ ആയിരിക്കും.
ചില കോമ്പിനേഷൻ ചർമ്മ പരിപാലന മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പപ്പായ – വാഴപ്പഴം ഫേസ് പാക്ക്
5 ടേബിൾ സ്പൂൺ പപ്പായ നീര്, നന്നായി പഴുത്ത പകുതി വാഴപ്പഴം ഉടച്ചെടുത്തത്, 2 ടീസ്പൂൺ നാരങ്ങ നീര്, കറുവപ്പട്ട അവശ്യ എണ്ണയുടെ 2 തുള്ളി എന്നിവയാണ് ഈ പാക്ക് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.
ഈ ചേരുവകളെല്ലാം യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകുക.
വാഴപ്പഴം ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുമ്പോൾ, നാരങ്ങ ചർമ്മ സുഷിരങ്ങളിൽ നിന്ന് അധിക എണ്ണയും സെബവും വലിച്ചെടുക്കുന്നു. പപ്പായ ചേർക്കുന്നത് കോശങ്ങളുടെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുകയും ചുളിവുകൾ, നേർത്ത വരകൾ, പാടുകൾ, എന്നിങ്ങനെയുള്ള വാർദ്ധക്യത്തിന്റെ വിവിധ ലക്ഷണങ്ങളെ അകറ്റുകയും ചെയ്യുന്നു. അവസാനമായി, കറുവപ്പട്ട അവശ്യ എണ്ണ പല ചർമ്മ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാവുന്ന ബാക്ടീരിയ അണുബാധയെ തടയുന്നു.
വെയിലേറ്റ് വാടല്ലേ… കരുവാളിപ്പ് മാറ്റാൻ ചില നാടൻ വഴികൾ
വെള്ളരിക്ക – പാൽപ്പാട ഫേസ് പാക്ക്
3 ടേബിൾ സ്പൂൺ വെളളരിക്ക നീര്, 2 ടേബിൾ സ്പൂൺ പാൽ പാട, 1 ടേബിൾ സ്പൂൺ തേൻ, എന്നിവ യോജിപ്പിച്ച ശേഷം മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിയ ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കാം.
മികച്ച മോയ്സ്ചറൈസിംഗ് ഗുണങ്ങളാൽ സമ്പുഷ്ടമായ പാൽ പാട വരണ്ട ചർമ്മത്തിന് വേണ്ട പോഷണം നൽകുന്നു, അതേസമയം വെള്ളരിക്ക വീക്കവും കുറയ്ക്കുകയും ചർമ്മത്തിലെ സുഷിരങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. തേനിലെ ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങൾ ചർമ്മത്തിൽ ഈർപ്പം നിലനിർത്തുകയും അമിത എണ്ണമയം ഒഴിവാക്കുകയും ചെയ്യുന്നു.
ഓട്സ് – തൈര് ഫേസ് പാക്ക്
2 ടേബിൾ സ്പൂൺ ഓട്സ് പൊടി, 2 ടേബിൾ സ്പൂൺ തൈര്, 5 ബദാം കുതിർത്തത് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തത് എന്നിവ യോജിപ്പിച്ചെടുത്ത് ചർമ്മത്തിൽ പുരട്ടുക. ഉണങ്ങിയ ശേഷം ശുദ്ധജലത്തിൽ മുഖം കഴുകുക.
ഓട്സിന്റെ സ്വാഭാവിക എക്സ്ഫോളിയേറ്റീവ് സ്വഭാവം അഴുക്ക്, എണ്ണ, ചർമ്മത്തിലെ നിർജ്ജീവ കോശങ്ങൾ എന്നിവ ഇല്ലാതാക്കുകയും ശുദ്ധീകരിക്കുകയും ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. തൈര് ചർമ്മത്തിലെ വരണ്ട പ്രദേശങ്ങളെ ഈർപ്പമുള്ളതാക്കുന്നു, അത് ചർമ്മത്തിന് മൃദുത്വവും മിനുസവും നൽകുന്നു. ബദാമിൽ അടങ്ങിയ വൈറ്റമിൻ ഇ യുടെ സാന്നിധ്യം പ്രായമാകുന്നതിന്റെ വിവിധ ലക്ഷണങ്ങളെ കുറയ്ക്കുകയും തിളങ്ങുന്ന, മനോഹരമായ നിറം ചർമ്മത്തിന് നൽകുകയും ചെയ്യുന്നു.
രാത്രി ചർമ്മ സംരക്ഷണം ഇങ്ങനെയാകണം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : 3 best face packs for combination skins
Malayalam News from Samayam Malayalam, TIL Network