സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഒളിവിൽ പോയവർക്കായി തെരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച 80 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി
ഹൈലൈറ്റ്:
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 80ലധികം പേർ ബലാത്സംഗം ചെയ്തു.
- ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിനിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
- വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ്.
ബിടെക് വിദ്യാര്‍ഥിയെ ക്യാമ്പസിനുള്ളിൽവെച്ച് കുത്തിക്കൊന്നു; അഞ്ചുപേര്‍ പിടിയില്‍
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഒളിവിൽ പോയവർക്കായി തെരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച 80 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ മുഖ്യ പ്രതിയായ സവർണ കുമാരി എന്ന സ്ത്രീയാണ് കുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് വേശ്യാവൃത്തിക്ക് ഇരയാക്കിയത്. ഒളിവിൽ കഴിയുന്ന കൂടുതൽ പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. വിശദമായ അന്വേഷണമാണ് നടക്കുന്നതെന്നും പോലീസ് അറിയിച്ചു.
ദത്തെടുത്ത സ്ത്രീയാണ് എട്ട് വയസുകാരിയെ ആന്ധ്രാപ്രദേശിലും തെലങ്കാനയിലെയും എത്തിച്ച് നിരവധി പേർക്ക് കാഴ്ചവെച്ചത്.
രാജ്യത്ത് കൊവിഡ് കേസുകൾ ഉയർന്ന തോതിൽ റിപ്പോർട്ട് ചെയ്ത 2021 ജൂണിൽ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് സവർണ കുമാരി എന്ന സ്ത്രീ കുട്ടിയെ ദത്തെടുത്തത്. കൊവിഡ് ബാധിതയായ കുട്ടിയുടെ അമ്മ മരിച്ചതോടെ പിതാവ് അറിയാതെ സവർണ കുമാരി പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.
‘പരീക്ഷയിൽ തോറ്റാൽ വഴക്ക് പറയുമെന്ന ഭയം’; പത്താം ക്ലാസ് വിദ്യാർഥി പിതാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു
2021 ഓഗസ്റ്റിൽ പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയതോടെയാണ് പീഡനവിവരങ്ങൾ പുറത്തുവന്നത്. അന്വേഷണത്തിൽ സവർണ കുമാരിയാണ് മുഖ്യപ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. പതിമൂന്നുകാരിയെ വേശ്യാവൃത്തിക്ക് നിർബന്ധിതയാക്കി നിരവധി പേർക്ക് കാഴ്ചവച്ചതായി കണ്ടെത്തി. കേസിലെ ആദ്യ അറസ്റ്റ് കഴിഞ്ഞ ജനുവരിയിലാണ് റിപ്പോർട്ട് ചെയ്തത്.
ഒരു ബി.ടെക് വിദ്യാർഥിയടക്കം 10 പേരെ കൂടി ഗുണ്ടൂർ വെസ്റ്റ് സോൺ പോലീസ് ഏപ്രിൽ 19ന് അറസ്റ്റ് ചെയ്തതോടെ പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു. തുടർന്ന് കുട്ടിയെ മോചിപ്പിച്ചു. ഭയാനകവും ഞെട്ടിപ്പിക്കുന്നതുമായ വിവരങ്ങളാണ് കുട്ടിയിൽ നിന്നും അറിയാൻ സാധിച്ചതെന്ന് പോലീസ് പറഞ്ഞു.
വിവാഹ സൽക്കാരത്തിനിടെ പാട്ട് നിർത്തിയത് ഇഷ്ടപ്പെട്ടില്ല; കുത്തിക്കുത്ത്, വധുവിന്റെ സഹോദരനടക്കം കുത്തേറ്റു
പെൺകുട്ടിയെ പീഡിപ്പിച്ച 80 പ്രതികളെ അറസ്റ്റ് ചെയ്തതായി അഡീഷണൽ പോലീസ് സൂപ്രണ്ട് കെ സുപ്രജ പറഞ്ഞു. ഒളിവിൽ കഴിയുന്ന കൂടുതൽ പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. കേസിലെ പ്രതികളിലൊരാൾ ലണ്ടനിലുണ്ടെന്നും എഎസ്പി പറഞ്ഞു. വിജയവാഡ, ഹൈദരാബാദ്, കാക്കിനഡ, നെല്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് ഒരു കാറും 53 മൊബൈൽ ഫോണുകളും മൂന്ന് ഓട്ടോകളും ബൈക്കുകളും പോലീസ് പിടിച്ചെടുത്തു.
സിപിഎമ്മിന് പുറത്തുനിർത്താൻ കഴിയാതെ പി ശശി വളർന്നതിങ്ങനെ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : andhra pradesh minor girl gang abused for 8 months
Malayalam News from Samayam Malayalam, TIL Network