നിൽക്കുന്നിടത്ത് ഉറച്ചു നിൽക്കുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ് എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം. എൽഡിഎഫ് പ്രവേശനം ഇപ്പോള്‍ പാര്‍ട്ടിയുടെ അജണ്ടയിലോ ചര്‍ച്ചയിലോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, വര്‍ഗീയ ചേരിതിരിവിനെതിരെ ഒരുമിച്ച് നിൽക്കണമെന്നും വര്‍ഗീയത ചെറുക്കാൻ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗിന് കേരളത്തിലെ രാഷ്ട്രീയത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്നും എന്നാൽ ഈ ഇടം സ്വന്തമാക്കാനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
എൽഡിഎഫ് വിപുലീകരണം സംബന്ധിച്ച് ഇ പി ജയരാജൻ വാര്‍ത്താ ചാനലിനു നല്കിയ അഭിമുഖത്തിലാണ് മുസ്ലീം ലീഗിൻ്റെ മുന്നണി പ്രവേശന സാധ്യത സംബന്ധിച്ച പരാമര്‍ശം നടത്തിയത്. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് മുസ്ലീം ലീഗ് വന്നാൽ അപ്പോള്‍ ആലോചിക്കാമെന്നായിരുന്നു ഇ പി ജയരാജൻ്റെ പരാമര്‍ശം. എൽഡിഎഫ് ശക്തിപ്പെടുകയാണെന്നും പ്രതീക്ഷിക്കാത്ത പലരും മുന്നണിയിലേയ്ക്ക് വരുമെന്നും ഇ പി ജയരാജൻ പറഞ്ഞു. മുന്നണി വിപുലീകരണം എൽഡിഎഫ് നയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: ‘കാപ്പൻ വന്നാലും സഹകരിപ്പിക്കും’; പ്രതീക്ഷിക്കാത്ത പലരും എൽഡിഎഫിലേക്ക് വരും: ഇ പി ജയരാജൻ
മുന്നണിയിൽ ഇത്ര പാര്‍ട്ടി മതി എന്നു പറഞ്ഞു തങ്ങള്‍ അതിര്‍ത്തി അടയ്ക്കുന്നില്ലെന്നും എൽഡിഎഫ് നയങ്ങള്‍ അംഗീകരിച്ച് വന്നാൽ നേതാക്കളെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പി ജെ കുര്യനെയും മാണി സി കാപ്പനെയും സ്വീകരിക്കാൻ തയ്യാറാണെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
പ്രിയപ്പെട്ടവളുടെ ഓര്‍മകളെ വരികളും വരകളുമാക്കി കേണല്‍ സുരേശന്
Web Title : iuml pk kunhalikutty replies to ep jayarajan on muslim league entry to ldf
Malayalam News from Samayam Malayalam, TIL Network