സുഖ നിദ്ര പ്രദാനം ചെയ്യാനും ആർത്തവ ദിനങ്ങളിലെ അസ്വസ്ഥത കുറയ്ക്കാനുമെല്ലാം സഹായിക്കുന്ന ഒരു ഡ്രിങ്ക് ആണിത്. കൂടാതെ ഇത് ചർമ്മ സൗന്ദര്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഹൈലൈറ്റ്:
- ആരോഗ്യവും സൗന്ദര്യവും ഒരുപോലെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു സ്പെഷ്യൽ ഡ്രിങ്ക്
- ഉറക്ക തകരാറുകൾ പരിഹരിക്കാനും ചർമ്മ സൗന്ദര്യം മെച്ചപ്പെടുത്താനുമെല്ലാം ഇത് ഗുണകരമാണ്.
പോഷകാഹാര വിദഗ്ധനായ ലോവ്നീത് ബത്ര ഇടക്കിടെ തന്റെ സോഷ്യൽ മീഡിയ പേജിൽ രുചികരവും ആരോഗ്യകരവുമായ പാചകക്കുറിപ്പുകൾ പങ്കുവെക്കാറുണ്ട്. ഈ അടുത്ത് അവർ തന്റെ ഇൻസ്റ്റാഗ്രാം ഫീഡിൽ ഇട്ട ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.
കേസർ ബദാം മിൽക്കിന്റെ ഗുണങ്ങളാണ് ഈ പോസ്റ്റിൽ എടുത്തു കാണിച്ചിരുക്കുന്നത്. ഇത് ലളിതമായ ഒരു പാനീയമാണെന്ന് തോന്നിയേക്കാം എങ്കിലും അതിശയകരമായ നിരവധി ഫലങ്ങൾ ഇതിനുണ്ട്. അതുെകാണ്ടു തന്നെയാണ് ഇത് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ലോവ്നീത് ബത്ര പറയുന്നതും.
സുഖമായ ഉറക്കം പ്രദാനം ചെയ്യുന്നു
സുഖമായി ഉറങ്ങുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം. ഉറക്കത്തിൽ ബുദ്ധിമുട്ട് തോന്നുന്നവർക്ക് പരീക്ഷിക്കാവുന്ന മികച്ച പാനീയങ്ങളിൽ ഒന്നാണ് കേസർ ബദാം പാൽ. ഉറക്കമില്ലായ്മ പരിഹരിക്കാൻ സഹായിക്കുന്ന മികച്ച ഘടകമാണ് കേസർ അല്ലെങ്കിൽ കുങ്കുമപ്പൂ. ക്രോസിൻ, സഫ്രനാൽ, പിക്രോക്രോസിൻ തുടങ്ങി ആന്റി ഓക്സിഡന്റുകൾ ഇതിൽ നിറഞ്ഞിരിക്കുന്നു. ആഴത്തിലുള്ള ഉറക്കം കിട്ടാൻ സഹായിക്കുന്ന ഗുണനിലവാരം കൂടിയ വസ്തുവാണ് കുങ്കുമപ്പൂവ് എന്ന് നേരത്തേ തെളിയിക്കപ്പെട്ടതാണ്. കുങ്കുമപ്പൂവിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം നല്ല ഉറക്കം ലഭിക്കാനുള്ള ഒരു സെഡേറ്റീവ് ആയി പ്രവർത്തിക്കുന്നു എന്നതാണ് ഇതിന് കാരണം.
ഈ കാരണങ്ങളും തലവേദന ഉണ്ടാക്കും, അവഗണിക്കരുത്
ആർത്തവ വേദന ശമിപ്പിക്കും
ആർത്തവ സമയത്ത് ഉണ്ടാവുന്ന മലബന്ധം എല്ലാവരിലും സാധാരണമാണ്. ചില സ്ത്രീകൾക്ക് നേരിയ ലക്ഷണങ്ങളേ ഈ സമയത്ത് അനുഭവപ്പെടാറുള്ളൂ എങ്കിലും ചിലർക്ക് ഈ സമയം അസഹ്യമായ വേദന ഉണ്ടാക്കും. കേസർ ബാദം മിൽക്കിന് ഈ ആർത്തവ വേദന കുറക്കാനുള്ള കഴിവുണ്ട്. കുങ്കുമപ്പൂവ് അമിതമായ രക്തയോട്ടം കുറച്ച് ആർത്തവത്തെ ഉത്തേജിപ്പിക്കും. ഇതൊരു വേദന സംഹാരിയായി മാറുകയും ചെയ്യും. ബദാം വൈറ്റമിൻ ഇയുടെ സമ്പന്നമായ ഉറവിടമാണ്. ഇത് ഒരു ശക്തമായ ആന്റിഓക്സിഡന്റ് കൂടിയാണ്. ഇത് ആർത്തവസമയത്തെ മലബന്ധവും സ്തന വേദനയും ഒഴിവാക്കാനും സഹായിക്കും. വേദന ശമിപ്പിക്കുന്ന ഗുണങ്ങൾ നിരവധി ഈ പാനീയത്തിൽ അടങ്ങിയിട്ടുണ്ട്.
ചർമ്മം മൃദുവും തിളക്കമുള്ളതുമാക്കുന്നു
കുങ്കുമപ്പൂവും ബദാമും ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് എന്ന് പഠനങ്ങളിൽ തെളിഞ്ഞ കാര്യമാണ്. ഇത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചർമ്മത്തിന് തിളക്കവും യുവത്വവും നൽകുകയും ചെയ്യും. അതു കൂടാതെ, ചർമ്മത്തിലെ നിറവ്യത്യാസം, വരൾച്ച, ഹൈപ്പർപിഗ്മെന്റേഷൻ പാടുകൾ തുടങ്ങിയ ചർമ്മപ്രശ്നങ്ങൾ സുഖപ്പെടുത്താനും ഈ പാനീയം സഹായിക്കും.
(സമയം, വായനക്കാർക്കിടയിൽ ഒരു സർവെ സംഘടിപ്പിക്കുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ ഞങ്ങളെ സഹായിക്കും. സർവേയിൽ പങ്കെടുക്കൂ, ആകർഷകമായ സമ്മാനങ്ങൾ നേടൂ.)
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : this special badam milk will give you amazing health and beauty benefits
Malayalam News from Samayam Malayalam, TIL Network