മുടി കൊഴിയാതിരിയ്ക്കാന്‍ ചെയ്യേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ.
മുടി കൊഴിച്ചിൽ
തൈറോയ്ഡ് ഗ്രന്ഥിയും പിറ്റ്യൂട്ടറി ഗ്രന്ഥിയും ഉത്പാദിപ്പിക്കുന്ന ഹോർമോണുകളുടെ അളവ് കുറയുന്നത് മുടികൊഴിച്ചിലിനു ഇടയാക്കും. ഹോർമോൺ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം (PCOD) ഉള്ളവരിലും മുടി കൊഴിച്ചിൽ ധാരാളമായി കണ്ടു വരുന്നുണ്ട്.ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം ഈ രോഗാവസ്ഥകള്‍ക്കുള്ള ചികിത്സകള്‍ തന്നെയാണ്. ഇതല്ലാതെ ഇവ പരിഹരിയ്ക്കാന്‍ ബുദ്ധിമുട്ടുമാണ്.
മുടി
മുടി ശക്തമായി തോർത്തുന്നതുംനനഞ്ഞ മുടി തോർത്തുമ്പോൾ അധികം ബലം നൽകാതിരിക്കുക. മൃദുവായ ടൗവൽ കൊണ്ട് വളരെ പതുക്കെ തല തോർത്താം. മുടി ചീകുമ്പോഴും അധികം ബലം നൽകാതിരിക്കുക. ഇതു പോലെ മുടി ഉണങ്ങിയ ശേഷം മാത്രം ചീകുക. അല്ലെങ്കില്‍ മുടി പൊട്ടിപ്പോകാന്‍ സാധ്യത ഏറെയാണ്. നനഞ്ഞിരിയ്ക്കുന്ന സമയത്ത് മുടിയേറെ ദുര്‍ബലമായിരിയ്ക്കും. മുടി വലിച്ച് കെട്ടി വെക്കുന്നത് മുടി പൊട്ടിപോകാൻ കാരണമാകും.മുടി അഴിച്ചിട്ട് കിടക്കാതെയിരിയ്ക്കുക. കോട്ടന്‍ തലയിണക്കവറുകള്ക്ക് പകരം സില്‍ക്, സാററിന് എന്നിവ നല്ലതാണ്. മുടി പൊട്ടാതെയിരിയ്ക്കാന് സഹായിക്കും.
ഉറക്കകുറവും
ഉറക്കകുറവും മുടി കൊഴിച്ചിലിന്റെ ഒരു പ്രധാന കാരണമാണ്. ഉറക്ക കുറവ് മൂലം മുടി കൊഴിയുക, മുടിയുടെ വളർച്ച നിൽക്കുക, മുടിയുടെ തിളക്കം കുറയുക തുടങ്ങിയവ സംഭവിക്കുന്നു. നല്ല ഉറക്കം മുടികൊഴിച്ചിൽ തടയാൻ സഹായിക്കും. ദിവസവും ഏഴ് മണിക്കൂർ എങ്കിലും ഉറങ്ങണം.ഷാംപൂവിന്റെ അമിത ഉപയോഗവും മുടി കൊഴിച്ചിലിന് കാരണമായേക്കാം.കുളി കഴിഞ്ഞ ശേഷം മുടിയുണക്കാന്‍ ഡ്രയര്‍ ഉപയോഗിക്കുന്നവരിൽ മുടികൊഴിച്ചില്‍ കൂടും. മുടിയിൽ പെര്‍മെനന്റ് കളറുകള്‍ കൂടുതലായി ഉപയോഗിക്കുന്നതും തുടർച്ചയായി ഹെയർ സ്ട്രെയിറ്റനിങ് നടത്തുന്നതും മുടി കൊഴിച്ചിലിന് കാരണമാകും.
പോഷകങ്ങൾ
പോഷകങ്ങൾ ധാരാളമുള്ള ഭക്ഷണങ്ങൾ കഴിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ധാരാളം വെള്ളം കുടിക്കുക. ദിവസേന എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.വൈറ്റമിന്‍ എ, ബയോട്ടിന്‍ എന്നിവയടങ്ങിയ ഭക്ഷണ വസ്തുക്കള്‍ കഴിയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. നട്സും സീഡുകളും നല്ലതാണ്. ഇതുപോലെ വൈറ്റമിന്‍ ഇ അടങ്ങിയവയും പ്രോട്ടീനുകളും. ഓട്സ് ഗുണം ലഭിയ്ക്കാന്‍ കുറുക്കിയല്ല കഴിയ്ക്കുക
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : basic tips to know to avoid hair loss
Malayalam News from malayalam.samayam.com, TIL Network