കോളിഫ്ളവര്‍ കൊണ്ടുള്ള വിഭവങ്ങളില്‍ പ്രധാനിയാണ് ഗോബി ഫ്രൈ. കസൂരി മേത്തി വെച്ച് അടിപൊളി ഫ്രൈ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. നോര്‍ത്ത് ഇന്ത്യന്‍ രുചി മുന്നിട്ട് നില്ക്കുന്ന ഈ വിഭത്തോടൊപ്പം പുതിന ചട്നി തയ്യാറാക്കാം
ചേരുവകള്‍ :
- കോളിഫ്ളവര്‍ – ഇടത്തരം വലുപ്പമുള്ളത്
- ഇഞ്ചി – ഒരു വലിയ കഷ്ണം
- വെളുത്തുള്ളി – 8 അല്ലി
- പച്ചമുളക് – 6-8 എണ്ണം (എരിവിന് അനുസരിച്ചു )
- കസൂരി മേത്തി – 2 ടേബിള്‍ സ്പൂണ്‍
- തൈര് – 2 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
- ജീരകപൊടി -1 ടീസ്പൂണ്‍
- കോണ്‍ ഫ്ളവര്‍ – 2 ടേബിള്‍ സ്പൂണ്‍
- മൈദ -2 ടേബിള്‍ സ്പൂണ്‍
- എണ്ണ – ഫ്രൈ ചെയ്യാന്‍ ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
കോളിഫ്ളവര്‍ ചെറിയ ഇതളുകള്‍ ആക്കി വൃത്തിയാക്കി മാറ്റി വയ്ക്കുക .ഇഞ്ചി , വെളുത്തുള്ളി, പച്ചമുളക് , കസൂരിമേതി അല്പം വെള്ളം ചേര്‍ത്ത് എന്നിവ നന്നായി അരച്ചെടുക്കുക .അരച്ചെടുത്ത പേസ്റ്റും മഞ്ഞള്‍പൊടി, ജീരകപ്പൊടി , ഉപ്പു , തൈര് എന്നിവ നന്നായി മിക്സ് ചെയ്തു അതിലേക്കു കോളിഫ്ളവര്‍ ചേര്‍ത്ത് നന്നായി മാരിനേറ്റു ചെയ്ത് 30 മിനുട്ട് മാറ്റി വയ്ക്കുക .
ശേഷം ഫ്രൈ ചെയ്യുന്നതിന് മുമ്പ് കോണ്‍ഫ്ളവര്‍ ,മൈദാ ഇവ കോളിഫ്ളവറില്‍ ചേര്‍ത്ത് മിക്സ് ചെയ്യണം.
പാനില്‍ എണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ ഓരോ കോളിഫ്ളവര്‍ ഇതളുകളായി ഇട്ടു കൊടുത്തു ഫ്രൈ ചെയ്തു എടുക്കാം. പുതിന ചട്ണിയുടെ കൂടെ ചൂടോടെ വിളമ്പാം.
Content Highlights: Kasoori methi gobi fry