ഹൈലൈറ്റ്:
- ലഹരി വസ്തുക്കൾ നശിപ്പിച്ച് കർണാടക പോലീസ്.
- 50 കോടി രൂപയുടെ ലഹരിവസ്തുക്കൾ തീയിട്ട് നശിപ്പിച്ചു.
- നശിപ്പിച്ചവയിൽ കഞ്ചാവും മയക്കുമരുന്നും.
ആൽഫ മുതൽ അപകടകാരിയായ ഡെൽറ്റ പ്ലസ് വരെ; ചെറുക്കുമോ കൊവിഷീൽഡും കൊവാക്സിനും? കേന്ദ്രം പറയുന്നത്
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ നിലനിന്നെങ്കിലും കഴിഞ്ഞ വർഷം കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തുവെന്ന് പോലീസ് വ്യക്തമാക്കി. 24,000 കിലോഗ്രാം കഞ്ചാവാണ് വിവിധ ജില്ലകളിൽ നിന്നായി പിടിച്ചെടുത്തത്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് 4,066 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 5,291 പേർ അറസ്റ്റിലായെന്നും അധികൃതർ പറഞ്ഞു.
കഞ്ചാവിന് പുറമെ ഹെറോയിൻ, ഹാഷിഷ്, ചരസ്, കൊക്കെയ്ൻ, എംഡിഎംഎ പൊടി, എംഡിഎംഎ ഗുളികകൾ, ആംഫെറ്റാമൈൻ, എൽഎസ്ഡി സ്ട്രിപ്പുകൾ എന്നീ ലഹരിവസ്തുക്കളാണ് നശിപ്പിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അനുമതിയോടെയാണ് ഇവ കത്തിച്ചതെന്ന് അധികൃതർ പറഞ്ഞു.
വരും ദിവസങ്ങളിൽ മഴ ശക്തമാകും; തിങ്കളാഴ്ച മുതൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
ബെംഗളൂരു നഗരത്തിന് പുറമെ കലബുരഗി, ബെലഗവി, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ലഹരിമരുന്നുകൾ പിടിച്ചെടുത്തുവെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്ന് ഈ ജില്ലകളിലേക്ക് ഒഴുകുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 161 കിലോഗ്രാം ഓപിയം, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ലഹരിമരുന്ന് ഇടപാട് കൂടിയ തോതിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇന്നും ഇന്ധനവില കൂട്ടി; വിവിധ നഗരങ്ങളിലെ ഇന്നത്തെ നിരക്ക് അറിയാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : karnataka police to burn drugs worth rs 50 crore including cocaine
Malayalam News from malayalam.samayam.com, TIL Network