2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്
ശക്തമായ നിയന്ത്രണങ്ങളിലൂടെയും ഊര്‍ജ്ജിതമായ വാക്സിനേഷന് ക്യാംപയിനിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാന്‍ ഖത്തറിന് സാധിച്ചതെന്നും മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 87 പുതിയ കേസുകളില്‍ 52 പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബാക്കിയുള്ള 35 പേര് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരായിരുന്നു. മെയ് 29 മുതല്‍ തന്നെ സമ്പര്‍ക്ക രോഗികളുടെ എണ്ണം ഖത്തറില്‍ 100ന് താഴെയായി കുറഞ്ഞിരകുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രണ്ടാം തരംഗം അവസാനിച്ചിട്ടില്ല
രാജ്യത്ത് കൊവിഡ് മരണ നിരക്കും ശക്തമായി നിയന്ത്രിക്കാന്‍ സാധിച്ചു. ഇന്നലെ 62കാരനായ ഒരാള്‍ മാത്രമാണ് കൊവിഡ് മൂലം മരണപ്പൈട്ടത്. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് കുറേകാലമായി ചികില്സിക്കുന്ന വ്യക്തിയാണ് മരണപ്പെട്ടത്. ഇന്നലെ മാത്രം രാജ്യത്ത് 113 പേര് രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു. അതേസമയം, കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്നതിനാലും അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസിന്റെ വകഭേദങ്ങള്‍ ഖത്തറില്‍ ഇപ്പോഴും ഉണ്ടെന്നതിനാലും ജാഗ്രത കൈവിടാന്‍ സമയമായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
71.9 ശതമാനം പേര്‍ക്ക് വാക്സിന് നല്കി
ദേശീയ വാക്സിനേഷന് പദ്ധതിയുടെ ഭാഗമായി ഇതിനകം 30 ലക്ഷം ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 33,189 വാക്സിന് ഡോസുകളാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് വാക്സിന് എടുക്കാന്‍ അര്ഹതയുള്ളവരിലെ 71.9 ശതമാനം പേര്‍ക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്സിന് എങ്കിലും ലഭിച്ചുകഴിഞ്ഞു. വൈറസ് ബാധ ഏറ്റവും കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള 60നു മുകളിലുള്ള ആളുകളില്‍ 96.3 ശതമാനം പേരാണ് വാക്സിന് എടുത്തത്. ഇവരില്‍ 90.9 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്സിനും ഇതിനകം ലഭിച്ചുകഴിഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 87 covid-19 cases in qatar on june 25
Malayalam News from malayalam.samayam.com, TIL Network