സ്ത്രീധന പീഡന കേസുകളില്‍ കുറ്റവാളികൾക്ക് അതിവേഗത്തിൽ ശിക്ഷ ഉറപ്പാക്കണം. ഇതിനായി പ്രത്യേക കോടതികൾ അനുവദിക്കാനാകുമോ എന്ന് സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
പിണറായി വിജയൻ. PHOTO: Facebook
ഹൈലൈറ്റ്:
- സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി
- സ്ത്രീധന പീഡന കേസുകളില്‍ കര്‍ശന നടപടി വേണം
- ഒറ്റ ഫോണ്‍കോളില്‍ പോലീസ് പരാതിക്കാരുടെ അടുത്തെത്തണം
സ്ത്രീധന പീഡന കേസുകളില്‍ കര്‍ശന നടപടി വേണമെന്നും സ്ത്രീധനം സാമൂഹ്യ വിപത്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒറ്റ ഫോണ്‍കോളില്‍ പോലീസ് പരാതിക്കാരുടെ അടുത്തെത്തണം. നിയമത്തിന്റെ നൂലാമാലകള്‍ അതിനേ ബാധിക്കരുത്. സ്ത്രീസുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പോലീസിന്റെ സഹകരണം വേണം. ഭയപ്പെടാതെ സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ വരാനാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read : 5 ദിവസത്തിനിടെ വിതരണം ചെയ്തത് 3.3 കോടിയില്‍ അധികം ഡോസ് കൊവിഡ് വാക്സിൻ
ഗാര്‍ഹിക പീഡനമടക്കമുള്ള പ്രയാസങ്ങള്‍ അനുഭവപ്പെടുന്ന സ്ത്രീകള്‍ക്ക് ഈ വിവരം അറിയിക്കാന്‍ പ്രത്യേക നമ്പര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി വനിതാപോലീസ് ഓഫീസര്‍ക്ക് പ്രത്യേക ചുമതലയും നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലും ബന്ധപ്പെടാൻ സൗകര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
Also Read : ആരാകും പുതിയ വനിതാ കമ്മീഷന് അധ്യക്ഷ? ഉയർന്ന് കേൾക്കുന്നത് ഈ പേരുകൾ
നാടിനാകെ അപമാനമുണ്ടാക്കുന്ന ചില സംഭവങ്ങള്‍ അടുത്ത കാലത്തുണ്ടായെന്ന് പറഞ്ഞ മുഖ്യമന്ത്രി. ഇത്തരമുള്ള നാടായി മാറേണ്ടതല്ല കേരളമെന്നും കൂട്ടിച്ചേർത്തു. തദ്ദേശ സ്വയം ഭരണ സംവിധാനങ്ങള്‍ വഴിയും വാര്‍ഡ് തല ബോധവത്ക്കരണം നടത്താനും സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നേതാവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന; ആരോപണമുയർത്തി മജീദ് കോഴിശ്ശേരി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala cm pinarayi vijayan on violence against women
Malayalam News from malayalam.samayam.com, TIL Network