Gokul Murali | Samayam Malayalam | Updated: May 4, 2022, 12:21 PM
ഒരു ഇന്ത്യൻ സ്ത്രീയും തങ്ങളുടെ ഭർത്താവിനെ പങ്കുവയ്ക്കാൻ തയ്യാറാകില്ല. ഭർത്താക്കന്മാർ തങ്ങളുടെ മാത്രമാണെന്ന് ഭാര്യമാർ ചിന്തിക്കുന്നുവെന്നും കോടതി.
ഉത്തർപ്രദേശ് വാരാണസി സ്വദേശിയായ സുശീൽ കുമാർ സമർപ്പിച്ച ഹർജി തള്ളി ജസ്റ്റിസ് രാഹുൽ ചതുർവേദിയാണ് ഈ പരാമർശം നടത്തിയിരിക്കുന്നത്.
“ഒരു ഇന്ത്യൻ സ്ത്രീയും തങ്ങളുടെ ഭർത്താവിനെ പങ്കുവയ്ക്കാൻ തയ്യാറാകില്ല. ഭർത്താക്കന്മാർ തങ്ങളുടെ മാത്രമാണെന്ന് ഭാര്യമാർ ചിന്തിക്കുന്നുവെന്നും” ജസ്റ്റിസ് ചതുർവേദി പറഞ്ഞു.
“തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയ്ക്കൊപ്പം ജീവിക്കുന്നവെന്നോ, വിവാഹം കഴിക്കാൻ പോകുന്നുവെന്നോ അറിയുന്നതാണ് വിവാഹിതയായ സ്ത്രീ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി. ആ സാഹചര്യത്തിൽ അവരിൽ നിന്നും യാതൊരു ദയയും വിവേകവും പ്രതീക്ഷിക്കാനാവില്ലെ”ന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
വാരണാസി സ്വദേശിയായ സുശീൽ കുമാറിന്റെ രണ്ടാം ഭാര്യ 2018 സെപ്റ്റംബർ 22-ന് ആത്മഹത്യ ചെയ്യുകയായിരുന്നു. തുടർന്ന് പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തിരുന്നു.
Also Read : നിമിഷ പ്രിയയുടെ മോചനം: ചർച്ചകൾ പുരോഗമിക്കുന്നു; ബ്ലഡ് മണിയായി വേണ്ടത് 92,000 ഡോളർ
ആദ്യ ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കാതെയായിരുന്നു ഇയാൾ മറ്റൊരു സ്ത്രീയെ ജീവിതപങ്കാളിയാക്കിയത്. പിന്നീട്, ഇയാൾ മൂന്നാമത് മറ്റൊരു സ്ത്രീയെ കൂടി വിവാഹം ചെയ്യുന്നുവെന്ന കാര്യം അറിഞ്ഞതോടെയാണ് ഇവർ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അതിന് മുൻപായി ഭർത്താവിനെതിരെ ഇവർ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
10 – 12 വർഷങ്ങൾക്ക് മുമ്പ് കുമാറുമായുള്ള വിവാഹം നടന്നത്. സുശീലിന്റെ ബന്ധുക്കളിൽ നിന്നും എല്ലാത്തരം പീഡനങ്ങളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും യുവതി ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ആദ്യ ഭാര്യയിൽ ഇയാൾക്ക് രണ്ട് മക്കളുണ്ട്.
Also Read :ഓരോ വോട്ടും പിണറായി വിജയൻ്റെ അഴിമതി ഭരണത്തിൻ്റെ തിരുനെറ്റിയിലുള്ള കനത്ത പ്രഹരമായിരിക്കണം: കെ സുധാകരൻ
2018 സെപ്റ്റംബർ 22നാണ് കുമാറിന്റെ രണ്ടാം ഭാര്യ പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323-ാം വകുപ്പ്, 379ാം വകുപ്പ്, 494-ാം വകുപ്പ്, 504-ാം വകുപ്പ്, 506-ാം വകുപ്പ് എന്നിവ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബുൾഡോസർ രാഷ്ട്രീയത്തെ എതിർത്താൽ രാജ്യദ്രോഹമെങ്കിൽ “ഞങ്ങൾ രാജ്യദ്രോഹികളാണ് ” |BRINDA KARAT
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : no indian woman can share her husband with anyone else says allahabad high court
Malayalam News from Samayam Malayalam, TIL Network