കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങൾക്ക് ആർഎസ്എസുമായുള്ള അടുപ്പം വർധിപ്പിക്കാനും അനാവശ്യഭീതി ഒഴിവാക്കാനുമാണ് ചർച്ചയെന്നാണ് വിശദീകരണം.
ഹൈലൈറ്റ്:
- രണ്ട് വട്ടം ചർച്ച നടന്നെന്ന് റിപ്പോർട്ട്
- സമ്പർക്ക് പ്രമുഖ് ചർച്ചകളുടെ ഭാഗമായി
- ഏകോപിപ്പിക്കുന്നത് ക്രിസ്ത്യൻ സംഘടന
അതേസമയം, മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളും ക്രൈസ്തവസഭാ പ്രതിനിധികളും ഉള്‍പ്പെട്ട ചര്‍ച്ചകളിൽ ബിജെപി നേതാക്കളുടെ സാന്നിധ്യമില്ലെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. പോട്ടയിലെ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ചാണ് സഭാ പ്രതിനിധികളുമായി ആര്‍എസ്എസ് നേതാക്കള്‍ രണ്ടു വട്ടം കൂടിക്കാഴ്ച നടത്തിയത്. രഹസ്യമായി നടത്തിയ കൂടിക്കാഴ്ചയിൽ സഭ നേരിടുന്ന പ്രശ്നങ്ങളും ആശങ്കകളും ആര്‍എസ്എസ് നേതാക്കളുമായി സഭാ പ്രതിനിധികള്‍ പങ്കുവെച്ചെന്നു റിപ്പോര്‍ട്ടിൽ പറയുന്നു.
Also Read: മാഷ് തനിക്കെതിരെ പ്രവർത്തിക്കില്ലെന്ന് ഉമ; തെരഞ്ഞെടുപ്പിൽ വ്യക്തി ബന്ധങ്ങളില്ലെന്ന് കെവി തോമസ്
കേരളത്തിൽ ബിജെപിയുമായി സഹകരിച്ച് പുതിയ ക്രിസ്ത്യൻ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. ചില മുതിര്‍ന്ന ബിജെപി നേതാക്കളുമായി സഭാ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയെന്നും രണ്ട് മുൻ കേരള കോൺഗ്രസ് എംഎൽഎമാര്‍ ചര്‍ച്ചകളുടെ ഭാഗമാണെന്നും മുൻപ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരളത്തിലെ ക്രിസ്ത്യൻ വോട്ടുകള്‍ അനുകൂലമാക്കി നിര്‍ത്തുക എന്ന ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യത്തിൻ്റെ ഭാഗമാണ് പുതിയ നീക്കങ്ങളും.
അതേസമയം, ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചകളുടെ വിവരങ്ങള്‍ സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി പങ്കുവെച്ചിട്ടില്ലെന്നാണ് വിവരം. കേരളത്തിൽ നിന്നുള്ള ഒരു ആര്‍എസ്എസ് നേതാവ് മാത്രമാണ് ചര്‍ച്ചയിൽ പങ്കെടുത്തത്. കൂടിക്കാഴ്ചകളിൽ ബിജെപി നേതാക്കളെ ആരെയും ഒപ്പം കൂട്ടിയിരുന്നുമില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. രഹസ്യമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Also Read: ഉമയ്ക്കെതിരെ കെഎസ് അരുൺകുമാറോ? സിപിഎം സ്ഥാനാർഥിയെ ഇന്നറിയാം; സാധ്യത ഈ നാല് പേർക്ക്
അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സര്‍വീസസ് എന്ന സംഘടനയാണ് ആര്‍എസ്എസും ക്രിസ്ത്യൻ സഭകളും തമ്മിലുള്ള ചര്‍ച്ചകൾ ഏകോപിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രൈസ്തവര്‍ക്കു നേര്‍ക്കുള്ള അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അനാവശ്യഭീതി ഒഴിവാക്കാനുമാണ് ചര്‍ച്ച നടത്തിയെതന്നും ആര്‍എസ്എസുമായി മെച്ചപ്പെട്ട ബന്ധവും സൗഹൃദവും ഊട്ടിയുറപ്പിക്കണമെന്നും മുഖ്യസംഘാടകനായ ജോര്‍ജ് സെബാസ്റ്റ്യൻ പറഞ്ഞു. എന്നാൽ ക്രൈസ്തവരെ ഉള്‍പ്പെടുത്തി പുതിയ പാര്‍ട്ടിയുണ്ടാക്കാനുള്ള ലക്ഷ്യം ചര്ച്ചയ്ക്കില്ലന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ക്രൈസ്തവസഭകളുടെ പരാതികള്‍ പരിഹരിക്കാനുള്ള സെല്ലിൻ്റെ ചെയര്‍മാനായി കേരളത്തിൻ്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണനെ നിശ്ചയിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു. ഇദ്ദേഹവും ചര്‍ച്ചകളുടെ ഭാഗമായിരുന്നു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പുറത്തു വന്നിട്ടുണ്ട്.
ഏപ്രിൽ ആറിനാണ് ക്രിസ്ത്യൻ നേതാക്കളുമായി ആര്‍എസ്എസ് ആദ്യയോഗം നടത്തിയതെന്നാണ് വിവരം.സഭകളെ പ്രതിനിധീകരിച്ച് ബിഷപ്പുമാരോ വികാരി ജനറാൽമാരോ പങ്കെടുത്തു. അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സര്‍വീസിനായിരുന്നു ചര്‍ച്ചയുടെ ഏകോപന ചുമതല. ആര്‍എസ്എസിനെ പ്രതിനിധീകരിച്ച് സിപി രാധാകൃഷ്ണനും എത്തി. ചില ക്രിസ്ത്യൻ ചാനലുകളുടെ പ്രതിനിധികളും ചര്‍ച്ചയ്ക്ക് എത്തിയിരുന്നു. കഴിഞ്ഞ മാസം അവസാനത്തോടെ നടന്ന യോഗത്തിൽ സംഘടനയുടെ ജില്ലാ പ്രതിനിധികളും പങ്കെടുത്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
ബുൾഡോസർ രാഷ്ട്രീയത്തെ എതിർത്താൽ രാജ്യദ്രോഹമെങ്കിൽ “ഞങ്ങൾ രാജ്യദ്രോഹികളാണ് ” |BRINDA KARAT
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : rss sampark pramukh reportedly meets christian leaders in potta
Malayalam News from Samayam Malayalam, TIL Network