എറണാകുളം ജില്ലയിൽ ഇതുവരെ നടന്ന ആറ് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ അഞ്ചും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളായിരുന്നു. ഇതിൽ രണ്ടിടത്ത് എൽഡിഎഫ് സീറ്റുകൾ പിടിച്ചെടുത്തിരുന്നു. 1984 ൽ പറവൂർ, 1992ൽ ഞാറയ്ക്കൽ, 1998 2009 2019 വർഷങ്ങളിൽ എറണാകുളം, 2012ൽ പിറവം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 1992ലെ ഞാറയ്ക്കൽ ഉപതെരഞ്ഞെടുപ്പിലും 1998ലെ എറണാകുളം ഉപതെരഞ്ഞെടുപ്പിലുമാണ് ഇടതുമുന്നണി സീറ്റ് പിടിച്ചെടുത്തത്.
Also Read : ചരിത്രം ആവർത്തിക്കുമോ? യുഡിഎഫ് കോട്ട പിടിച്ചെടുക്കാൻ കെഎസ് അരുൺകുമാർ ?
നിയമസഭയ്ക്ക് പുറമെ മൂന്ന് ലോക്സഭ ഉപതെരഞ്ഞെടുപ്പുകൾക്കും എറണാകുലം ജില്ല സാക്ഷിയായിട്ടുണ്ട്. 1970ൽ പനമ്പിള്ളി ഗോവിന്ദ മേനോന്റെ മരണത്തെ തുടർന്നായിരുന്നു ആദ്യ ലോക്സഭ ഉപതെരഞ്ഞെടുപ്പ്. അന്ന് കോൺഗ്രസ് സീറ്റ് നിലനിർത്തി. പിന്നീട് 1997ലും 2003ലും എറണാകുളത്ത് ലോക് സഭ ഉപതെരഞ്ഞെടുപ്പ് നടന്നു. ഈ രണ്ട് തവണയും എൽഡിഎഫ് സ്ഥാനാർഥിയായി എത്തിയ ഡോ. സെബാസ്റ്റ്യൻ പോൾ ആയിരുന്നു മണ്ഡലത്തിൽ വിജയിച്ചത്.
യുഡിഎഫ് തങ്ങളുടെ കോട്ടയായി കണക്കാക്കുന്ന എറണാകുളത്താണ് ഉപതെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം അട്ടിമറി ഈ ജയം നേടിയത്. അതുകൊണ്ട് തന്നെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും വിജയപ്രതീക്ഷയോടെയാകും മുന്നണി പ്രചരണത്തിനിറങ്ങുക.
Also Read : മാഷ് തനിക്കെതിരെ പ്രവർത്തിക്കില്ലെന്ന് ഉമ; തെരഞ്ഞെടുപ്പിൽ വ്യക്തി ബന്ധങ്ങളില്ലെന്ന് കെവി തോമസ്
മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ തൃക്കാക്കര യുഡിഎഫ് കോട്ടയായെ കാണാൻ കഴിയൂ. എന്നാൽ ഇത്തവണ യുഡിഎഫിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പി ടി തോമസിന്റെ നിര്യാണത്തെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം നിലനിർത്താൻ കോൺഗ്രസ് അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസിനെയാണ് നിയോഗിച്ചിരിക്കുന്നത്. മറുവശത്ത് എൽഡിഎഫിൽ ചർച്ചകൾ പുരോഗമിക്കുന്നതേയുള്ളൂ. യുവനേതാവായ അഡ്വ. കെഎസ് അരുൺകുമാറിനെയാണെന്നാണ് സിപിഎം പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
സാബു ജേക്കബ് സ്ഥാനാർഥിയാകുമോ
Web Title : ldf hopeful in thrikkakara by election with good track record in previous bypolls in ernakulam district
Malayalam News from Samayam Malayalam, TIL Network