Sumayya P | Samayam Malayalam | Updated: May 4, 2022, 3:33 PM
‘ഡെലിവറൂ’ കമ്പനിയിലെ തൊഴിലാളികളാണ് പണിമുടക്കിയത്.
ഒരോ ഡലിവറിക്കും ബൈക്ക് ഡ്രൈവർമാർക്ക് നൽകുന്ന നിരക്കാണ് ഡ്രോപ്പ് ഫീസ്. 10. 25 ദർഹം ആയിരുന്നു ഒരോ ഡലിവറിക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇത് 8.75 ദിർഹമായി വെട്ടികുറക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ജീവനക്കാർക്ക് കൂടുതൽ വരുമാനം ഉണ്ടാക്കാൻ ഇതിലൂടെ സാധിക്കും. ജോലി സമയം 14 മണിക്കൂർ ആയിവർധിപ്പിച്ചു. ഇതുകാരണം ആണ് ഡെലിവറിക്കുള്ള ഡ്രോപ്പ് ഫീസ് കുറക്കാൻ കമ്പനി തീരുമാനിച്ചത്. നിലവിൽ ആറ് മണിക്കൂർ വീതമുള്ള രണ്ട് ഷിഫ്റ്റുകളിലായി 12 മണിക്കൂറാണ് ഡെലിവറുവിന്റെ ഡെലിവറി ജീവക്കാർ ജോലി ചെയ്തിരുന്നത്.
Also Read: ദുബായിൽ തൊഴിൽതട്ടിപ്പ്; ടെറസിൽ കഴിഞ്ഞിരുന്ന മലയാളികൾക്ക് അഭയം
കമ്പനിയുടെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് ആയിരുന്നു ജീവനക്കാർ പണിമുടക്കിയത്. തൊഴിലാളികളുടെ പണിമുടക്ക് കാരണം കമ്പനിയുടെ ഡെലിവറി ഓർഡറുകൾ മൊബൈൽ ആപ്പിൽ സ്വീകരിക്കുന്നത് നിർത്തിവെച്ചിരുന്നു. തുടർന്ന് ഉപഭോക്താക്കളിൽ നിന്നും വലിയ തോതിൽ പരാതി ഉയർന്നു. സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ച് വലിയ ചർച്ചയാണ് നടന്നത്. തുടർന്ന് വാർത്തകളും നിറഞ്ഞു. അവസാനം കമ്പനിയുടെ പ്രവർത്തനം സ്തംഭിക്കുന്ന അവസ്ഥയിൽ എത്തിയപ്പോൾ ആണ് തീരുമാനം പിൻവലിക്കാൻ കമ്പനി തീരുമാനിച്ചത്.
യോഗത്തിൽ നിന്ന് ഒഴിവാക്കി; രൂക്ഷ വിമർശനവുമായി എംഎൽഎമാർ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : delivery drivers walk off job in rare protest over pay uae
Malayalam News from Samayam Malayalam, TIL Network