ഹൈലൈറ്റ്:
- എം സി ജോസഫൈനെതിരെ സിസ്റ്റർ ലൂസി കളപ്പുര.
- തന്നെ ജോസഫൈൻ ‘സ്റ്റുപ്പിഡ്’ എന്നാണ് വിളിച്ചു.
- തന്നെ പരസ്യമായി മോശമായി ചിത്രീകരിച്ചു.
സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവുകൾ; ഞായറാഴ്ച ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടത്താം
വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ സ്ത്രീകളുടെ പരാതി കേൾക്കാനല്ല ജോസഫൈൻ സമയം കണ്ടെത്തിയത്. വനിതാ കമ്മീഷൻ അധ്യക്ഷ എന്നത് പദവിയല്ല, ഉത്തരവാദിത്തമാണ് ഇതെന്ന തിരിച്ചറിവ് അവർക്ക് ഉണ്ടായിരുന്നില്ലെന്നും സിസ്റ്റർ ലൂസി പറഞ്ഞു.
തന്നെ പരസ്യമായി മോശമായി ചിത്രീകരിക്കുകയും ചെയ്തു. സുപ്രീം ട്രിബ്യൂണലിൽ നിന്ന് പുറത്താക്കിയിട്ടും സിസ്റ്റർ ചെയ്യുന്നത് തെറ്റല്ലേ എന്നും ചോദിച്ചു. വിഷയയത്തിൽ ഞങ്ങൾക്ക് ഇടപെടാൻ കഴിയില്ലെന്ന പ്രസ്താവനയും അവരുടെ ഭാഗത്ത് നിന്നുമുണ്ടായി. ഇക്കാര്യങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണെന്നും ലൂസി വ്യക്തമാക്കി. സാങ്കേതിക കാരണങ്ങളാൽ പല ഘട്ടത്തിലും വനിതാ കമ്മീഷന് മുന്നിൽ ഹാജരാകാൻ കഴിഞ്ഞില്ല. പീന്നീട് എത്തിയപ്പോഴാണ് ജോസഫൈൻ്റെ ഭാഗത്ത് നിന്നും ‘സ്റ്റുപ്പിഡ്’ എന്ന പരാമർശം ഉണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു.
സ്ത്രീകളോട് മാന്യമായി പെരുമാറുന്നവരെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ആളെ തെരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ടതെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി; അതിവേഗത്തില്‍ ശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക കോടതി പരിഗണനയിൽ: മുഖ്യമന്ത്രി
ടെലിവിഷൻ ചാനലിൽ ലൈവ് പരിപാടിയ്ക്കിടെ സ്ത്രീയോട് സംസാരിച്ച രീതി വിവാദമായ സാഹചര്യത്തിലാണ് ജോസഫൈൻ രാജി സമർപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ജോസഫൈനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നതെന്നാണ് റിപ്പോർട്ട്. രാജിസന്നദ്ധത അറിയിച്ച എം സി ജോസഫൈൻ്റെ തീരുമാനം പാർട്ടി അംഗീകരിക്കുകയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഡൊമിനിക്കിനും കുടുംബത്തിനും കൈത്താങ്ങായി വാട്സാപ്പ് കൂട്ടായ്മ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : sister lucy kalapura against mc josephine
Malayalam News from malayalam.samayam.com, TIL Network