Jibin George | Samayam Malayalam | Updated: 26 Jun 2021, 07:01:00 PM
കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിക്കാതെ സർക്കാർ. കൊവിഡ് ഇളവുകൾ സംസ്ഥാനത്ത് പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു. എന്നാൽ പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- സംസ്ഥാനത്ത് കൂടുതൽ ഇളവുകളില്ല.
- നിലവിലെ നിയന്ത്രണങ്ങൾ തുടരാൻ സർക്കാർ തീരുമാനം.
- ചൊവ്വാഴ്ച ചേരുന്ന യോഗത്തിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകും.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി; അതിവേഗത്തില്‍ ശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക കോടതി പരിഗണനയിൽ: മുഖ്യമന്ത്രി
ഞായറാഴ്ച ആരാധനാലയങ്ങളിൽ പ്രാർഥന നടത്താൻ നൽകിയിട്ടുണ്ട്. ഒരേസമയം, 15 പേർക്ക് മാത്രമേ ദേവാലയങ്ങളിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. സമ്പൂർണ ലോക്ക് ഡൗൺ ഞായറാഴ്ചയും തുടരുമെന്ന് സർക്കാർ അറിയിച്ചു.
സംസ്ഥാനത്ത് 10 ശതമാനത്തിന് മുകളിൽ ടിപിആർ തുടരുന്ന സാഹചര്യവും വാരാന്ത്യ ലോക്ക് ഡൗണും കണക്കിലെടുത്താണ് ഇളവുകൾ നൽകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. ടിപിആര്‍ എട്ട് ശതമാനത്തിൽ താഴെ എത്തുന്നതുവരെ നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് റിപ്പോർട്ട്.
പാർട്ടിയോ, ആര് ? അവർ പകൽ ഫേസ്ബുക്കിലും, രാത്രിയിൽ കള്ളക്കടത്തും നടത്തുന്ന ‘പോരാളി സിംഹങ്ങൾ’: ഡിവൈഎഫ്ഐ
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേരുന്ന യോഗത്തിലാകും ഇളവുകൾ തുടരണോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക. കഴിഞ്ഞ തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ടിപിആർ പത്തിന് മുകളിൽ തുടരുകയാണ്. പ്രതിദിന കേസുകളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടാകാത്തതും ചികിത്സയിലുള്ളവരുടെ എണ്ണം വർധിച്ചതുമാണ് ഇളവുകൾ നൽകേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാരിനെ എത്തിച്ചത്.
ഭൂമി ഇടപാടിൽ വൻ കുരുക്ക്; വത്തിക്കാൻ നിർദേശത്തിനെതിരെ സഭ, അപ്പീൽ നൽകാൻ തീരുമാനം
കേരളത്തില്‍ ഇന്ന് 12,118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,817 ആയി. 1,01,102 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,63,616 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
ആശ്രയമായിരുന്ന പാലം തകർന്നത് മഹാപ്രളയത്തിൽ; പുനർനിർമിക്കാൻ നടപടിയില്ല
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : no more covid-19 lockdown relaxation in kerala
Malayalam News from malayalam.samayam.com, TIL Network