കൊച്ചി: ലക്ഷദ്വീപില്‍ കടല്‍ത്തീരത്തോട് ചേര്‍ന്ന കെട്ടിടങ്ങള്‍ പൊളിക്കാന്‍ നിര്‍ദേശം. തീരത്തുനിന്ന് 20 മീറ്ററിന് അകത്തുള്ള മുഴുവന്‍ കെട്ടിടങ്ങളും പൊളിച്ചു നീക്കണമെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിര്‍ദേശം.
കവരത്തിയിലേയും മറ്റു ചില ദ്വീപുകളിലേയും നിരവധി കെട്ടിട ഉടമകള്‍ക്ക് ഇതുസംബന്ധിച്ച നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികളോ രേഖകള്‍ ഹാജരാക്കാനോ ഉണ്ടെങ്കില്‍ ജൂണ്‍ 30നകം അവ ബന്ധപ്പെട്ട വകുപ്പുകളില്‍ നല്‍കണം. രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭരണകൂടം തന്നെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലക്ഷദ്വീപില്‍ ഇന്റഗ്രേറ്റഡ് ഐലന്‍ഡ് മാനേജ്മെന്റ് പ്ലാന്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ദ്വീപ് നിവാസികള്‍ക്ക് നോട്ടീസ് നല്‍കിയത്. 2015ലാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്. 2016ല്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഈ നടപടികളാണ് ഇപ്പോള്‍ ദ്വീപില്‍ കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
content highlights: lakshadweep administration order to demolish building near coastal area