വീഴുമോ ദാവൂദിൻ്റെ മുംബൈയിലെ ‘സാമ്രാജ്യം’; ഡി കമ്പനി പൊളിക്കാൻ വ്യാപക റെയ്ഡ്, വിവരങ്ങൾ പുറത്തുവിടാതെ എൻഐഎ
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ പുന്നപ്രയിൽ എത്തിയപ്പോഴാണ് ഫോണിലേക്ക് കോൾ വന്നത്. പി.ടി’ എന്ന് സ്ക്രീനിൽ തെളിഞ്ഞതോടെ പെട്ടെന്ന് ഫോൺ എടുത്തു. കാരണം ഈ പേരിൽ ഫോൺ വരുന്നതെല്ലാം ആദ്യകാലത്ത് ആരാധനയും പിന്നീട് അടുത്ത് പ്രവർത്തിക്കാൻ പറ്റിയതു മുതൽ സന്തോഷവും പകരുന്ന കാര്യമാണ്. എടാ അങ്ങനെ ചെയ്യണം , ഇങ്ങനെ ചെയ്യരുത് എന്നെല്ലാം പറഞ്ഞ് നിർദ്ദേശങ്ങൾ നൽകുന്ന പി.ടിയെന്ന സ്നേഹാനുഭവം അത്ര ആഴത്തിലാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഷ്ണുനാഥ് പറഞ്ഞു.
ഉമ മോശമല്ല, പക്ഷെ കോൺഗ്രസിൽ ഏകാധിപത്യം; ജോ ജോസഫ് കഠിനാധ്വാനിയെന്ന് കെ വി തോമസ്
ഫോൺ എടുത്തപ്പോൾ അപ്പുറത്തു നിന്നും വിഷ്ണു, ഉമ ചേച്ചിയാണ് എന്ന് കേട്ടു. “ഞാൻ പതിനൊന്ന് മണി കഴിഞ്ഞ് നോമിനേഷൻ കൊടുക്കുകയാണ്. പ്രാർത്ഥന ഉണ്ടാവണം” – എന്നായിരുന്നു ആ ഫോൺ സംഭാഷണം. ആ പേരിൽ നിന്ന് ഇനിമേൽ ആരും വിളിക്കാനില്ലെന്ന വേദന ബാക്കി നിൽക്കുന്നവർക്ക് പി.ടിയുടെ സുപരിചിത നമ്പർ സ്വന്തം നമ്പറായി ഉപയോഗിക്കാനുള്ള ഉമ ചേച്ചിയുടെ തീരുമാനം നൽകുന്ന ആശ്വാസം ചെറുതല്ലെന്ന് വിഷ്ണുനാഥ് കൂട്ടിച്ചേർത്തു. തൃക്കാക്കര അനാഥമാവില്ല, നന്മ ജയിക്കും, തൃക്കാക്കര ജയിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വിഷ്ണുനാഥ് പറഞ്ഞു.
അന്തരിച്ച പി ടി തോമസിൻ്റെ ഫോൺ നമ്പർ ഉപയോഗിക്കുന്നത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി കൂടിയായ ഉമയാണ്. സ്ഥാനാർഥി പ്രഖ്യാപനം ആദ്യം നടത്തിയ യുഡിഎഫ് വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങിയുള്ള പ്രചാരണം വേഗത്തിലാക്കിയിരിക്കുകയാണ്.
ദമ്പതികളെ കൊന്നു കുഴിച്ചു മൂടി; വീട്ടിൽ സൂക്ഷിച്ച 1000 പവനുമായി ഡ്രൈവർ കടന്നു
മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസും എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫും നാമനിർദേശ പത്രിക സമർപ്പിച്ചു. കാക്കനാട് കളക്ടറേറ്റിൽ എത്തിയാണ് ഇരുവരും പത്രിക സമർപ്പിച്ചത്. എൽഡിഎഫ് കക്ഷി നേതാക്കൾക്ക് ഒപ്പം എത്തിയാണ് ജോ ജോസഫ് പത്രിക സമർപ്പിച്ചത്. എൻഡിഎ സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ ഉടൻ പത്രിക സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഈ മാസം 31നാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
സഹകരണ ബാങ്ക് പിടിക്കാന് സിപിഎം; കള്ളവോട്ട് കണ്ടുപിടിച്ച് ബിജെപി
Web Title : congress leader pc vishnunath’s facebook post on thrikkakara by election udf candidate uma thomas
Malayalam News from Samayam Malayalam, TIL Network