Also Read: ഭക്ഷ്യവിഷബാധ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു; സുരക്ഷ ശക്തമാക്കി കുവെെറ്റ്
ബഹ്റെെനിൽ ഏകദേശം 400ഓളം ട്രാവൽ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്ന് മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. പലരും നാട്ടിൽ നിന്നും പല പരിപാടികൾക്ക് വേണ്ടി അതിഥികളെ കൊണ്ടുവരുന്നുണ്ട്. ആഘോഷപരിപാടികൾക്ക് വേണ്ടിയാണ് ഇവരെ കൊണ്ടുവരുന്നത്. അടുത്ത ദിവസങ്ങളിൽ ഇത്തരത്തിൽ നിരവധി പരിപാടികൾക്ക് വേണ്ടി പലരും ബഹ്റെെനിൽ എത്തുന്നുണ്ട്. കൊവിഡ് തുടങ്ങുന്നതിന് മുമ്പുള്ള സ്ഥിതിയാണ് ഇപ്പോൾ രാജ്യത്ത് ഉള്ളത്. രാജ്യത്തെ ട്രാവൽ ഏജന്റുമാരും ഹോട്ടലുകളും എല്ലാം വലിയ ആഹ്ലാദത്തിലാണ്. ഇ വിസ അടുത്ത കാലത്താണ് അനുവദിച്ച് തുടങ്ങിയത്. നിരവധി പേർ ഇ-വിസയിൽ ഇപ്പോൾ ബഹ്റെെനിൽ എത്തി തുടങ്ങിയിട്ടുണ്ട്. ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസക്കാണ് ഇപ്പോൾ കൂടുതൽ ആളുകൾ ഉള്ളത്. മൂന്ന് മാസം തുടർച്ചയായി രാജ്യത്ത് താമസിക്കാൻ സാധിക്കും. ഇ-വിസ എടുക്കുന്നതിലൂടെ വലിയ ലാഭം ആണ് ഉണ്ടാകുന്നത്. അത് കൊണ്ട് തന്നെ പലരും ഈ വിസയിൽ രാജ്യത്തേക്ക് വരാൻ ആണ് ശ്രമിക്കുന്നത്.
കൊവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയ പലരും ഇപ്പോഴും വിസിറ്റ് വിസയിൽ ബഹ്റെെനിലേക്ക് വന്നു തുടങ്ങി. ആദ്യ കാലത്തെ പോലെ അല്ല, ഇപ്പോൾ വിസക്ക് അപേക്ഷിച്ചാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വിസ ലഭിക്കുന്നുണ്ട്. ഇവിടെ എത്തി ജോലി ലഭിക്കുകയാണെങ്കിൽ അവർക്ക് വിസിറ്റ് വിസമാറി തൊഴിൽ വിസയിലേക്ക് മാറാൻ സാധിക്കും.
‘സെക്രട്ടേറിയറ്റിൽ ബോംബ്’; പോലീസിനെ വെട്ടിലാക്കി ഭീഷണി സന്ദേശം
Web Title : visitors to bahrain from foreign countries increase
Malayalam News from Samayam Malayalam, TIL Network