Sumayya P | Samayam Malayalam | Updated: May 9, 2022, 12:29 PM
ഭക്ഷ വിഷബാധയുള്ള കേസുകൾ സംഭവിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളെ കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം.
ആശുപത്രിയിൽ ഒരോ സമയത്തും ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്യുന്ന കേസുകൾ വരുമ്പോൾ ആരോഗ്യ മേഖലയിലെയും ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി കോഓഡിനേറ്ററെ അറിയിക്കണം. ഇതിന് ആവശ്യമായ നിർദേശങ്ങൾ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ സ്റ്റാഫുകൾക്ക് നൽകി കഴിഞ്ഞു. ഭക്ഷ വിഷബാധയുള്ള കേസുകൾ സംഭവിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളെ കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം. സംശയാസ്പദമായ രീതിയിൽ എന്തെങ്കിലും കണ്ടാൽ ആവശ്യമായ നടപടികൾ സ്വീകരിക്കണം. അധികൃതരെ വിവരം അറിയിക്കണം. പിന്നീട് ഉദ്യേഗസ്ഥർ എത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം. മറ്റു രാജ്യങ്ങളിൽ നിന്നും കുവെെറ്റിൽ എത്തുന്ന ഭക്ഷണ സാധനങ്ങൾ കര്‍ശന പരിശോധന നടത്തിയ ശേഷം ആണ് വിതരണം ചെയ്യാൻ പാടുള്ളു. പുറത്തു നിന്നും വരുന്ന ഭക്ഷണ സാധനങ്ങൾ ലബോറട്ടറി പരിശോധനകള്‍ നടക്കുന്നില്ലെന്നാണ് ഉയർന്ന് വരുന്ന ആക്ഷേപം. പാർലമെന്റ് അംഗങ്ങൾ തന്നെയാണ് ഇത്തരത്തിലുള്ള ആക്ഷേപം ഉന്നയിക്കുന്നത്.
Also Read: ഒമാനില്‍ ഹജ്ജ് രജിസ്ട്രേഷന് ഇന്നു മുതല്‍ തുടക്കം; രജിസ്ട്രേഷന് ഓണ്‍ലൈന്‍ വഴി
ഭക്ഷണത്തിലെ വിഷബാധ സംബന്ധിച്ച വലിയ തരത്തിലുള്ള പരിശോധനകൾ നടക്കുന്നുണ്ട്. ആരോഗ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍, എന്‍വയണ്‍മെൻറ് പബ്ലിക് അതോറിറ്റി, മുൻസിപാലിറ്റി കുവെെറ്റ്, ജനറല്‍ അഡ്മിനിസ്ട്രേഷന് ഫോര്‍ കസ്റ്റംസ് കുവെെറ്റ് എന്നീ പ്രതിനിധികൾ ചേർന്നാണ് രാജ്യത്ത് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചത്. ഭക്ഷണം തയാറാക്കുന്ന കേന്ദ്രങ്ങളിൽ കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകും. ഇത് പാലിക്കുന്നുണ്ടോ എന്ന കാര്യം ശ്രദ്ധിക്കും. ഇത്തരം സ്ഥലങ്ങളിൽ ജോലിക്കാർ അവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ശക്തമായ നിരീക്ഷിക്കും. ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാരെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
തെക്കൻ കാറ്റിൽ ആടിയുലഞ്ഞ് ബോളിവുഡ്!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : ministry of health kuwait is coordinating reduce cases of food poisoning and look for the source of such cases
Malayalam News from Samayam Malayalam, TIL Network