‘പി.ടിയുടെ നമ്പരിൽ നിന്ന് ഒരു കോൾ വന്നു, പെട്ടെന്ന് ഫോൺ എടുത്തു’; ഉമ ചേച്ചിയുടെ തീരുമാനം നൽകുന്ന ആശ്വാസം ചെറുതല്ലെന്ന് പിസി വിഷ്ണുനാഥ്
വരും മണിക്കൂറുകളിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മിവരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മധ്യ തെക്കൻ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ കാസറഗോഡ് ഒഴികെയുള്ള ജില്ലകളിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ കാസറഗോഡ് ഒഴികെയുള്ള ജില്ലകളിൽ വ്യാപകമായ മഴക്ക് സാധ്യത, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത നിലനിൽക്കുകയാണ്.
പി സി ജോർജ് ഇറങ്ങിയാൽ ബിജെപിക്ക് ഗുണം; തൃക്കാക്കരയിലേക്ക് ക്ഷണിക്കുമെന്ന് എ എൻ രാധാകൃഷ്ണൻ
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളതിനാൽ ബംഗാൾ ഉൾക്കടലിൽ മൽസ്യ ബന്ധനം നിരോധിച്ചിരിക്കുന്നു. അടുത്തൊരു അറിയിപ്പ് ലഭിക്കുന്നത് വരെ യാതൊരു കാരണവശാലും ബംഗാൾ ഉൾക്കടലിലേക്ക് മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല. നിലവിൽ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ളവർ എത്രയും വേഗം സുരക്ഷിത തീരങ്ങളിൽ എത്തേണ്ടതാണ്.
സഹകരണ ബാങ്ക് പിടിക്കാന് സിപിഎം; കള്ളവോട്ട് കണ്ടുപിടിച്ച് ബിജെപി
Web Title : rains predicted in coming days in kerala amid cyclone asani
Malayalam News from Samayam Malayalam, TIL Network