Samayam Desk | Samayam Malayalam | Updated: May 9, 2022, 12:49 PM
തൈര്
ഇതിലെ പ്രധാന ചേരുവ തൈരാണ്. രണ്ടു സ്റ്റൈപ്പുകളിലായി തൈരില്‍ മറ്റ് കൂട്ടുകള്‍ ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതങ്ങളാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. തൈര് ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഏറെ ഗുണകരമാണ്. ഇത് ചര്‍മത്തിന് തിളക്കവും മിനുസവും നല്കാന് മാത്രമല്ല, ചര്‍മത്തിലെ ചുളിവകള്‍ നീക്കാനും ഏറെ നല്ലതാണ്. ഇതിലെ ലാക്ടിക് ആസിഡ് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നല്കുന്ന ഒന്നു കൂടിയാണ്. പല വൈറ്റമിനുകളും ചര്‍മത്തിന് സഹായകവുമാണ്. ഇത് വെറുതേ മുഖത്ത് പുരട്ടുന്നത് വരെ ഗുണം നല്‍കും.
കാപ്പിപ്പൊടി
ഇതില്‍ ചേര്‍ക്കുന്ന മറ്റു രണ്ട് ചേരുവകളാണ് കാപ്പിപ്പൊടിയും പഞ്ചസാരയും. ഇത് തൈരിനൊപ്പം ചേര്‍ത്ത് നല്ല സ്ക്രബറായി ഉപയോഗിയ്ക്കാം. കാപ്പിപ്പൊടി ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കി മുഖചര്‍മത്തിന് മൃദുത്വവും തിളക്കവും നല്കുന്നു. മുഖത്തെ കരുവാളിപ്പും ഇതു പോലെയുള്ള പ്രശ്നങ്ങളും തീര്‍ക്കാന്‍ ഇതേറെ നല്ലതാണ്. ഇതില്‍ ചേര്‍ക്കുന്ന തരി പഞ്ചസാരയും സ്ക്രബ് ഗുണം നല്കുന്ന ഒന്നാണ്.
തക്കാളി
ഇതില്‍ ചേര്‍ക്കുന്ന തക്കാളിയും സൗന്ദര്യപരമായ ഗുണങ്ങള്‍ അടങ്ങിയ ഒന്നു തന്നെയാണ്. ഇതിനും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇതിലെ ലൈകോപീന്‍ എന്ന ഘടകം ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ നല്കുന്ന ഒന്നു കൂടിയാണ്. ചർമ്മം മോയ്സ്ചറൈസ് ചെയ്യാനും കൂടുതൽ സോഫ്റ്റ് ആകാനും ഇത് നല്ലൊരു മാർഗ്ഗമാണ്. ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ തക്കാളി ഫലപ്രദമായി ഉപയോഗിക്കാം. മുഖത്തെ അധിക എണ്ണമയത്തിന്: ചർമ്മത്തിലെ എണ്ണമയവും തുറന്ന സുഷിരങ്ങളും കുറയ്ക്കുന്നതിന് തക്കാളി ഒരു ഉത്തമ പ്രതിവിധി ആണ്.
ഇതിനായി
ഇതിനായി ആദ്യം വേണ്ടത് തൈരില്‍ പഞ്ചസാരയും അല്പം കാപ്പിപ്പൊടിയുമിട്ട് മിശ്രിതമുണ്ടാക്കുകയെന്നതാണ്. ഇതു വച്ച് മുഖത്ത് സ്ക്രബ് ചെയ്യുക. ശേഷം മുഖം കഴുകി തുടയ്ക്കണം. പിന്നീട് തൈരില്‍ അല്പം തക്കാളിനീരും തേനും ചേര്‍ത്തിളക്കി മുഖത്ത് പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകാം. ഇത് മുഖത്തിന് തിളക്കവും മൃദുത്വവുമെല്ലാം നല്കാന് ഏറെ നല്ലതാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : two steps with curd for glowing skin
Malayalam News from Samayam Malayalam, TIL Network