Samayam Desk | Samayam Malayalam | Updated: May 9, 2022, 11:11 AM
ഉപ്പുറ്റി വേദന പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിനുള്ള പരിഹാര വഴികളെ കുറിച്ചറിയൂ.
മിക്കവർക്കും പ്രശ്നം തുടങ്ങുന്നത്
മിക്കവർക്കും പ്രശ്നം തുടങ്ങുന്നത് രാവിലെകളിലാണ്. ഉറക്കമുണർന്ന ശേഷം നടക്കാൻ ആരംഭിക്കുമ്പോൾ ഉപ്പൂറ്റിയിൽ വേദന അനുഭവപ്പെടും. കുറച്ച് നടന്ന് കഴിയുമ്പോൾ ഈ വേദന കുറയുകയും ചെയ്യും. എവിടെയെങ്കിലും അൽപനേരം ഇരുന്ന ശേഷം നടക്കാൻ തുടങ്ങുമ്പോൾ വീണ്ടും വേദന ആരംഭിക്കും. കൂടാതെ തണുപ്പുള്ള സാഹചര്യങ്ങളിൽ കാലുകൾ നിലത്തുറപ്പിക്കാൻ സാധിക്കാത്ത വിധം വേദന അനുഭവപ്പെടാം. നിൽക്കുമ്പോഴും നടക്കുമ്പോഴും ഓടുമ്പോഴുമൊക്കെ വേദന ഉണ്ടാകുന്നതും ഉപ്പൂറ്റിവേദനയുടെ ലക്ഷണങ്ങളാണ്.ചിലരില്‍ ഇത്തരം വേദനയോട് അനുബന്ധമായി പാദത്തില്‍ ചെറിയ എല്ലുവളര്‍ച്ചയും കാണപ്പെടാറുണ്ട്.
പാദങ്ങളെക്കാൾ അളവ് കുറഞ്ഞ ചെരുപ്പ്
പാദങ്ങളെക്കാൾ അളവ് കുറഞ്ഞ ചെരുപ്പ് പതിവായി ധരിക്കുന്നവരിലും ഉപ്പൂറ്റിവേദന കൂടുതലായി കാണപ്പെടാറുണ്ട്. ചില സന്ദര്‍ഭങ്ങളിലെങ്കിലും കാൽപാദങ്ങളിലുണ്ടാകുന്ന മുറിവും ചതവുമൊക്കെ ഉപ്പൂറ്റിവേദന ഉണ്ടാകാൻ കാരണമാകാറുണ്ട്. ഹൈ ഹീൽസ് ചെരുപ്പുകൾ സ്ഥിരമായി ഉപയോഗിക്കുന്നവരിലും ഉപ്പൂറ്റിവേദന ഉണ്ടാകും.ഇത്തരം പ്രശ്നമുള്ളവര്‍ ഇതിനാല്‍ തന്നെ ഹൈഹീല്‍ ചെരിപ്പുകള്‍ ഒഴിവാക്കുന്നതാണ് ഗുണകരം. ഇതു പോലെ തണുത്ത നിലമെങ്കില്‍ ചെരിപ്പ് ധരിച്ച് നടക്കുന്നത് ഗുണം ചെയ്യും.
ഐസ് ക്യൂബ് മസാജ്
ഐസ് ക്യൂബ് മസാജ് ഈ പ്രശ്നത്തിന് ഗുണം നല്‍കും. ഐസ് ക്യൂബ് എടുത്ത് കാലിന്റെ അടിയിൽ വേദന ഉള്ള ഭാഗത്ത് മസ്സാജ് ചെയ്യണം. പതിനഞ്ച് മുതൽ ഇരുപത് മിനിറ്റ് വരെ തുടർച്ചയായി മസ്സാജ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. ഇതിനായി കുപ്പിയില്‍ വെള്ളമെടുത്ത് ഈ കുപ്പി കാല്പാദത്തിന് താഴെ വച്ച് കാല് ഇതിന് മുകളില്‍ വച്ച് മുന്നോട്ടും പിന്നോട്ടും ആക്കുന്നത് ഗുണം ചെയ്യും. ഇതു പോലെ തന്നെ ചെറുചൂടുള്ള ഉപ്പുവെള്ളത്തില്‍ കാല് മുക്കി വയ്ക്കുന്നതും ഗുണം നല്‍കും. ഇതു പോലെ ചൂടുവെള്ളത്തില്‍ പാദം 15 സെക്കന്റു മുക്കി വയ്ക്കുക, ഉടന്‍ തണുത്ത വെള്ളത്തില്‍ മുക്കുക. വീണ്ടും ചൂടുവെള്ളത്തില്‍ മുക്കുക.
ഇത്തരക്കാര്‍
ഇത്തരക്കാര്‍ പ്രത്യേക രീതിയിലെ ചെരിപ്പ് ഉപയോഗിയ്ക്കുന്നത് ഗുണം ചെയ്യും. മൃദുവായ ചെരിപ്പുകള്‍ ഉപയോഗിയ്ക്കും. മൈക്രോസെല്ലുലാര്‍ റബ്ബര്‍ ചെരിപ്പുകള്‍ ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും. ഇതു പോലെ ഷൂവിന് ഉള്ളിലായി സിലിക്കോണ്‍ ഹീല്‍ കപ് ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും. ഇതു പോലെ കൃത്യമായ സൈസിലെ ചെരിപ്പ് ധരിയ്ക്കുക. പാദത്തിന്റെ സൈസിനേക്കാള്‍ കുറഞ്ഞ സൈസിലെ ചെരിപ്പ് ധരിയ്ക്കുന്നത് ദോഷം വരുത്തും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : heel pain reasons and remedies
Malayalam News from Samayam Malayalam, TIL Network