Sumayya P | Samayam Malayalam | Updated: May 9, 2022, 4:06 PM
പിടിയിലായ പ്രവാസിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടില്ല.
ഒമാൻ പോലീസ് തന്നെയാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ പുറത്തുവിട്ടത്. സ്വദേശി യുവാവിനെ പ്രവാസി മർദിക്കുന്ന വീഡിയോ കണ്ടു കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അത് സത്യമാണെന്ന് പോലീസ് കണ്ടെത്തിയത്. അത് കൊണ്ടാണ് മറ്റു നടപടി ക്രമങ്ങളിലേക്ക് പോയതെന്ന് ഒമാൻ റോയൽ പോലീസ് പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു. പ്രതിക്കെതിരെ തുടർ നടപടികൾ സ്വീകിരിച്ചിട്ടുണ്ട്. പിടിയിലായ പ്രവാസിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടില്ല.
അതേസമയം, പെരുന്നാൾ അവധി ആഘോഷിക്കാനെത്തിയവർ പാർക്കുകളിലും ബീച്ചുകളിലും മാലിന്യം ഉപേക്ഷിച്ചത് വലിയ തലവേദയായിരിക്കുകയാണ് അധികൃതർക്ക്. കുപ്പികൾ, ഭക്ഷണം കഴിച്ച പാത്രങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ കവറുകൾ തുടങ്ങിയവയാണ് പുറത്ത് വലിച്ചെറിഞ്ഞിരിക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ നിർദ്ദേശങ്ങൾ അവധി ആരംഭിക്കുന്ന സമയങ്ങളിൽ അധികൃതർ നൽകിയിരുന്നു. എന്നാൽ പെരുന്നാൾ ആഘോഷിക്കാൻ പുറത്തിറങ്ങിയവർ ഇതെന്നും പാലിച്ചില്ല.
‘സെക്രട്ടേറിയറ്റിൽ ബോംബ്’; പോലീസിനെ വെട്ടിലാക്കി ഭീഷണി സന്ദേശം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : expat arrested after assault video goes viral in oman
Malayalam News from Samayam Malayalam, TIL Network