Sumayya P | Samayam Malayalam | Updated: May 9, 2022, 3:38 PM
ബുർജ് ഖലീഫക്ക് പരിസരത്തെ വസ്തുക്കളിൽ നിക്ഷേപമിറക്കിയവർ ഓരോ രാത്രിയും ശരാശരി 1150ഡോളർ ലാഭം ലഭിക്കും എന്നാണ് സർവേ റിപ്പോർട്ട് പറയുന്നു
Also Read: തടവുകാർക്ക് നൽകുന്ന പൊതുമാപ്പ്; ഈ വർഷത്തെ നടപടികൾ പ്രഖ്യാപിച്ച് സൗദി
ബുർജ് ഖലീഫക്ക് പരിസരത്തെ വസ്തുക്കളിൽ ശരാശരി 1150ഡോളർ ലാഭമുണ്ടാക്കാൻ സാധിക്കും. 450 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അപ്പാർട്ട്മെന്റിൽ ഒരു കിടപ്പുമുറിയുടെ വിലയെ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നത്. ലോകത്തിന്റെ മറ്റൊരിടത്തും ഇത്തരത്തിൽ വേഗത്തിൽ ലാഭമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് സർവേ റിപ്പോർട്ട് പറയുന്നത്. അറബ് സമ്പദ്വ്യവസ്ഥയുടെ പ്രധാന മാർക്കറ്റ് ആയ പ്രോപ്പർട്ടി മാർക്കറ്റിൽ വലിയ മാറ്റങ്ങൾ ആണ് ഉണ്ടാക്കുന്നത്. യുഎഇയുടെ സാമ്പത്തിക സ്ഥിതി തന്നെ മെച്ചപ്പെട്ടത് ഇത്തരത്തിൽ ഭൂമിക്ക് വില ലഭിച്ചത് കൊണ്ടാണെന്നാണ് സർവേ പറയുന്നു. അബുദാബിയിലും ഭൂമിക്ക് വില വർധിക്കാൻ ഇത് കാരണമായി.
Also Read: വിദേശ രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിൽ സന്ദർശനത്തിനെത്തുന്നവരുടെ എണ്ണം കൂടുന്നു
ദുബായ് പ്രഖ്യാപിച്ച ഗ്രീൻ വിസകളും ഗോൾഡൻ വിസകളും എല്ലാം ദുബായിക്ക് ഒരുപാട് ഗുണങ്ങൾ ചെയ്തു. വിപണികൾക്ക് ഉണർവേകുന്ന തരത്തിൽ ആയി ഇതിന്റെ പ്രവർത്തനങ്ങൾ എല്ലാം. ഭാവിയിൽ ദുബായിൽ ഇതിലും വലിയ മുന്നേറ്റങ്ങൾ ആണ് നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകർക്ക് കൂടുതൽ അവസരങ്ങളാണ് ദുബായ് ഒരുക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ ആളുകൾ ദുബായിൽ നിക്ഷേപം ഇറക്കാൻ സാധ്യതയുണ്ട്. സർവേ റിപ്പോർട്ട് പ്രകാരം ദുബായിലെ ഹവായ് നഗരമാണ് ദുബായിക്ക് പുറകിൽ ഉള്ളത്. കൂടാതെ ഏറ്റവും ചിലവേറിയ നഗരമായി ദുബായ് മാറിയിരിക്കുന്നു. പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ദുബായ് നിൽക്കുന്നത്. ന്യൂയോർക്ക് സിറ്റിയാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.
‘സെക്രട്ടേറിയറ്റിൽ ബോംബ്’; പോലീസിനെ വെട്ടിലാക്കി ഭീഷണി സന്ദേശം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : dubai the most profitable city in the world for airbnb landlords
Malayalam News from Samayam Malayalam, TIL Network