കേരളത്തിനു പുറമേ തമിഴ്നാട്ടിലും ഷവർമ കഴിച്ചതിനെത്തുടർന്ന് നിരവധിപ്പേർക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ഇതേത്തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന പുരോഗമിക്കുകയാണ്. ഷവർമ പാശ്ചാത്യരുടെ ഭക്ഷണമാണെന്നും നമ്മുടെ കാലാവസ്ഥയ്ക്ക് ഷവർമ അനുയോജ്യമല്ലെന്നും മന്ത്രി പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്ക് പോകാറുണ്ട്. ഭക്ഷണം പുറത്തുവെച്ചാൽ പോലും കേടാകാറില്ല. മാംസം ശരിയായ തണുപ്പിൽ വെച്ചില്ലെങ്കിൽ കേടാകും. കേടായ മാംസം കഴിക്കുന്നത് ആരോഗ്യ പ്രശ്നം ഉണ്ടാക്കുമെന്നും മാ സുബ്രഹ്മണ്യൻ പറഞ്ഞു.
രാജ്യത്തെ ഷവർമ കടകളിൽ ശരിയായ മാംസ സംഭരണ സൗകര്യങ്ങളില്ല. പൊടി നേരിട്ട് വീഴുന്ന വിധത്തിലാണ് മാംസം പ്രദർശിപ്പിക്കുന്നത്. യുവാക്കൾക്ക് ഇഷ്ടമായതിനാൽ ശരിയായ സൗകര്യം പോലും ഒരുക്കാതെയാണ് വിഭവങ്ങൾ വിൽക്കുന്നത്.
ലാഭത്തെക്കുറിച്ചുള്ള ചിന്ത മാത്രമാണ് മിക്ക കച്ചവടക്കാർക്കും ഉള്ളത്. തമിഴ്നാട്ടിലുടനീളം പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതുവരെ ആയിരത്തോളം കടകൾ അടപ്പിക്കുകയോ പിഴ ചുമത്തുകയോ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Web Title : avoid eating shawarma tamil nadu health minister subramanian
Malayalam News from Samayam Malayalam, TIL Network