Also Read: ‘കിറ്റക്സിനെ സംരക്ഷിക്കും’; പി ടി ഇല്ലാത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തന്ത്രം; ബദൽ മുന്നണിയുടെ അഭാവം ഗുണം ചെയ്യുന്നത് ആർക്ക്?
ചാനൽ ചർച്ചയുടെ അവസാന നിമിഷമാണ് ഗോപിനാഥ് അത്തരമൊരു പ്രസ്താവന നടത്തിയത്. എഎപി പ്രതിനിധിക്ക് മറുപടി പറയാൻ കഴിയുന്നതിനു മുമ്പ് ചർച്ച അവസാനിച്ചു. അതാണ് എഎപി വോട്ടുകൾ സിപിഎമ്മിന് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ കാരണമെന്നും പത്മനാഭൻ പറഞ്ഞു. എഎപിയുടെ പിന്തുണ ലഭിക്കുമെന്നത് സിപിഎമ്മിന്റെ വ്യാമോഹമാണ്. എൽഡിഎഫും യുഡിഎഫും ശരിയല്ലെന്നാണ് പാർട്ടിയുടെ നിലപാടെന്നും പത്മനാഭൻ പറഞ്ഞു.
മനസാക്ഷി അനുസരിച്ച് വോട്ട് ചെയ്യാനാണ് പാർട്ടി പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അടക്കം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നാണ് എഎപിയുടെ നിലപാട്. എഎപി ജയിച്ചാൽ മണ്ഡലത്തിൽ പ്രത്യേകിച്ച് മാറ്റം ഉണ്ടാകില്ലെന്നതിനാലാണ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും എഎപി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
Also Read: ഉമ മോശമല്ല, പക്ഷെ കോൺഗ്രസിൽ ഏകാധിപത്യം; ജോ ജോസഫ് കഠിനാധ്വാനിയെന്ന് കെ വി തോമസ്
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും എഎപി മത്സരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെയാണ് പ്രാധാന്യത്തോടെ കാണുന്നത്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കും. ട്വന്റി 20യുമായുള്ള സഖ്യത്തിന് ചർച്ചകൾ പുരോഗമിക്കുകയാണ്. അരവിന്ദ് കെജ്രിവാൾ കേരളത്തിൽ എത്തുമ്പോൾ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും.
ഉമ തോമസിന്റെ ആ തീരുമാനം നൽകുന്ന ആശ്വാസം ചെറുതല്ല.. പി സി വിഷ്ണുനാഥ് എംഎൽഎ
Web Title : aam aadmi party stand in thrikkakara by election
Malayalam News from Samayam Malayalam, TIL Network