ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പൂഞ്ഞാർ മുൻ എം എൽ എയായ പിസി ജോർജ്ജ് വിവാദ പരാമർശങ്ങൾ നടത്തിയത് .
ഹൈലൈറ്റ്:
- അമ്പത് ലക്ഷം നഷ്ടപരിഹാരം നൽകണം
- പരാമർശം പിൻവലിച്ച് നിരുപാധിക മാപ്പ് പറയണം
- പിസി ജോർജ്ജിന് മാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്
തിരുവനന്തപുരത്ത് പിസി ജോർജ് നടത്തിയ വിവാദയ വർഗീയ പ്രസംഗത്തിൽ തന്നെയാണ് ജമാഅത്തെ ഇസ്ലാമിക്കെതിരായ പരാമർശവും ഉണ്ടായത്. ജമാഅത്തെ ഇസ്ലാമി കൊലപാതക രാഷ്ട്രീയം നിര്‍ത്തണം എന്ന രീതിയിലായിരുന്നു പിസി ജോർജ് പ്രസംഗിച്ചതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്. പരാമർശം പിൻവലിച്ച് നിരുപാധിക മാപ്പ് പറയണമെന്നും അപകീര്‍ത്തിക്ക് അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിൽ പറയുന്നത്.
Also Read : പി സി ജോർജ് ഇറങ്ങിയാൽ ബിജെപിക്ക് ഗുണം; തൃക്കാക്കരയിലേക്ക് ക്ഷണിക്കുമെന്ന് എ എൻ രാധാകൃഷ്ണൻ
ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി അഡ്വ. അമീന് ഹസ്സനാണ് പിസി ജോർജ്ജിനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. സംഘടന ഇന്നേവരെ ഒരു കൊലപാതക കേസിലോ ക്രിമിനല്‍ കേസിലോ ആരോപണം നേരിട്ടിട്ടില്ല. പി സി ജോർജ്ജിന്റെ പരാമർശങ്ങൾ മത സമൂഹങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജമാഅത്തെ ഇസ്ലാമിയെ ബോധപൂര്‍വ്വം അപകീര്‍ത്തിപെടുത്താനുമുള്ള ശ്രമമാണെന്നും നോട്ടീസില്‍ പറയുന്നു.
Also Read : തൃക്കാക്കരയില്‍ താരം ക്രൈസ്തവ സഭ; നടക്കാൻ പോകുന്നത് ശക്തമായ ത്രികോണ മത്സരം: വെള്ളാപ്പള്ളി
ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പൂഞ്ഞാർ മുൻ എംഎൽഎയായ പിസി ജോർജ്ജ് വിവാദ പരാമർശങ്ങൾ നടത്തിയത്. മുസ്ലിം മതവിശ്വാസികൾക്കെതിരെ പിസി ജോർജ് നടത്തിയ പരാമർശങ്ങളുടെ പേരിൽ നേരത്തെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ അദ്ദേഹം കോടതി ജാമ്യത്തിലാണ് പിന്നീട് പുറത്തിറങ്ങിയത്.
കല്ലറയിൽ ചെരുപ്പിട്ടു കയറി; ലക്ഷ്യം മുഖ്യമന്ത്രിപദം; വി ഡി സതീശനെതിരെ എം സ്വരാജ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : jamaat e islami issues notice to pc george
Malayalam News from Samayam Malayalam, TIL Network