ഉമാ തോമസിനെ മുന്നിൽ നിർത്തിയത് ശക്തമായ രാഷ്ട്രീയ പോരാട്ടം കാഴ്ചവെക്കാൻ കൂടിയാണ്. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹത്തിൽ വീർപ്പുമുട്ടുന്ന ജനതയ്ക്ക് മുന്നിൽ രാഷ്ട്രീയ പ്രശ്നങ്ങൾ ഉയർത്തി തന്നെയാണ് യുഡിഎഫ് വോട്ടു ചോദിക്കുന്നത്.
ഹൈലൈറ്റ്:
- വർഗീയ ചൂണ്ടയിൽ കൊത്തരുത്
- ഉമ തോമസ് മികച്ച സ്ഥാനാർത്ഥിയെന്ന് ഉമ്മൻ ചാണ്ടി
- വിവാദങ്ങൾ സിപിഎമ്മിനെ പരിഭ്രാന്തരാക്കി
എതിരാളികൾ പോലും അംഗീകരിക്കുന്ന പി ടി തോമസ് എന്ന രാഷ്ട്രീയ വ്യക്തിത്വത്തിന് തൃക്കാക്കരക്കാർ നൽകുന്ന ആദരം കൂടിയാവും ഈ തെരഞ്ഞെടുപ്പ്. ഉമാ തോമസിനെ മുന്നിൽ നിർത്തിയത് ശക്തമായ രാഷ്ട്രീയ പോരാട്ടം കാഴ്ചവെക്കാൻ കൂടിയാണ്. കാരണം, രാഷ്ട്രീയമായി യുഡിഎഫിന്റെ അടിത്തറ ശക്തമായ തൃക്കാക്കരയിൽ കൂടുതൽ വോട്ടു സമാഹരിക്കാൻ ഉമയ്ക്ക് സാധിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
‘എഎപി വോട്ട് സിപിഎമ്മിന്റെ വ്യാമോഹം’; തൃക്കാക്കരയിൽ നിലപാട് വ്യക്തമാക്കി ആം ആദ്മി പാർട്ടി
കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹത്തിൽ വീർപ്പുമുട്ടുന്ന ജനതയ്ക്ക് മുന്നിൽ രാഷ്ട്രീയ പ്രശ്നങ്ങൾ ഉയർത്തി തന്നെയാണ് യുഡിഎഫ് വോട്ടു ചോദിക്കുന്നത്. കെ-റെയിലിന്റെ പേരിൽ പരിസ്ഥിതിയെയും ജനതയെയും ദ്രോഹിക്കുന്നതിനെതിരെ, കൊച്ചി മെട്രോ തൃക്കാക്കര വരെ നീട്ടുമെന്ന വാഗ്ദാനം പാഴാക്കിയതിനെതിരെ, നിഷ്ക്രിയമായ സംസ്ഥാന ഭരണത്തിനെതിരെ, സ്വജനപക്ഷപാതിത്വത്തിനെതിരെ, തെരഞ്ഞെടുപ്പുകൾ കഴിഞ്ഞപ്പോൾ ജനങ്ങളെ മറന്ന ഭരണാധികാരികൾക്കെതിരെ കേരളീയ പൊതുസമൂഹത്തിന് പ്രതികരിക്കാനുള്ള അവസരമാണ് തൃക്കാക്കരയിൽ ഒരുങ്ങുന്നത്.
തൃക്കാക്കരയില്‍ താരം ക്രൈസ്തവ സഭ; നടക്കാൻ പോകുന്നത് ശക്തമായ ത്രികോണ മത്സരം: വെള്ളാപ്പള്ളി
ഒന്നായി ജീവിക്കുന്ന, ഒരുമയോടെ കഴിയുന്ന നമ്മുടെ ഇടയിൽ മതവൈര്യം വളർത്താനും വർഗീയത കുത്തിവെച്ച് സമൂഹമനസ്സിനെ വിഷമയമാക്കാനും ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനും ചില സംഘടനകൾ ശ്രമിക്കുകയാണ്. നമ്മുടെ സമൂഹത്തെ വർഗീയവാദികൾക്ക് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ തൃക്കാക്കരയിൽ സാധിക്കണം. ഉമാ തോമസിനുവേണ്ടി ഞങ്ങളെല്ലാം തൃക്കാക്കരയിൽ മുന്നോട്ടുവെക്കുന്നതും രാഷ്ട്രീയ വിഷയങ്ങൾ തന്നെയാവും. എന്നാൽ തെരഞ്ഞെടുപ്പിൽ ജയിക്കുവാൻ വേണ്ടി തരംപോലെ വർഗീയത പ്രചരിപ്പിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്.
വിവാദങ്ങളിൽ ഭാഗമാകാതെ, യുഡിഎഫ് പ്രവർത്തകർ രാഷ്ട്രീയ പ്രചാരണം നടത്തി, മുൻ തെരഞ്ഞെടുപ്പിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ തൃക്കാക്കര നിലനിർത്തും. നാളെ മുതൽ തൃക്കാക്കരയിൽ യുഡിഎഫിനുവേണ്ടി ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങളിൽ പങ്കാളിയാവും- ഉമ്മൻ ചാണ്ടി പറഞ്ഞു.
ചിത്രത്തയ്യലിൽ പുത്തന്‍ സാധ്യതകളുമായി ശ്രീലക്ഷ്മി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : thrikkakara by election oommen chandy about cpm
Malayalam News from Samayam Malayalam, TIL Network