ഹൈലൈറ്റ്:
- വാക്സിന് എടുക്കാത്തവരുടെ സ്റ്റാറ്റസ് ചുവപ്പായിരിക്കും
- 6000 ചതുരശ്ര മീറ്ററില്‍ അധികം വിസ്തൃതിയുള്ള മാളുകളില്‍ ആണ് നിയന്ത്രണം
വാക്സിന് എടുത്തവരാണെന്ന് തെളിയിക്കുന്നതിന് സിവില്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐഡിയോ ഇമ്മ്യൂണ്‍ ആപ്പോ സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈറ്റ് മൊബൈല്‍ ഐഡി ആപ്പില്‍ പച്ചയോ ഓറഞ്ചോ സ്റ്റാറ്റസ് ഉള്ളവര്‍ക്കും ഇമ്യൂണ്‍ ആപ്പില്‍ വാക്സിനേഷന് സ്റ്റാറ്റസ് ഉള്ളവര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക.
Also Read: ഖത്തര്‍ അത്ലറ്റിക്സ് താരം അബ്ദല്ഇലാഹ് ഹാറൂണ്‍ കാറപകടത്തില്‍ മരിച്ചു
രണ്ട് ഡോസ് വാക്സിനേഷന് പൂര്‍ത്തിയാക്കിയവരുടെ സ്റ്റാറ്റസ് പച്ച നിറത്തിലും ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കും കൊവിഡ് മുക്തി നേടി 90 ദിവസം പിന്നിട്ടവര്‍ക്കും ഓറഞ്ച് നിറത്തിലുമാണ് മൊബൈല്‍ ഐഡി ആപ്പിലെ സ്റ്റാറ്റസ് തെളിയുക. തീരെ വാക്സിന് എടുക്കാത്തവരുടെ സ്റ്റാറ്റസ് ചുവപ്പായിരിക്കും. ഇവര്‍ക്ക് വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശനം അനുവദിക്കില്ല.
ജൂണ്‍ 27 മുതല്‍ വാക്സിന് എടുക്കാത്തവര്‍ക്ക് ഷോപ്പിംഗ് മാളുകള്‍, റസ്റ്റൊറന്റുകള്‍, ഹെല്‍ത്ത് ക്ലബുകള്‍, സലൂണുകള്‍, ജിമ്മുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശനം വിലക്കികൊണ്ട് അധികൃതര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ആരോഗ്യമന്ത്രാലയത്തില്‍നിന്ന് പ്രത്യേക ഇളവ് നേടിയവര്‍, 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, സ്ഥാപന ഉടമകള്‍ എന്നിവര്‍ക്ക് നിബന്ധനകളോടെ പ്രവേശനം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. 6000 ചതുരശ്ര മീറ്ററില്‍ അധികം വിസ്തൃതിയുള്ള മാളുകള്‍ക്കാണ് നിയന്ത്രണം ബാധകമാകുക.
തീരുമാനം പൂര്‍ണരീതിയില്‍ നടപ്പിലാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇത് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ വ്യാപക പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
സ്ത്രീധനത്തിനെതിരെ പോസ്റ്റുമായി മോഹൻലാൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : people vaccinated with one dose can enter malls starting today
Malayalam News from malayalam.samayam.com, TIL Network