Jibin George | Samayam Malayalam | Updated: 27 Jun 2021, 09:36:00 AM
കൊവിഡിൻ്റെ മൂന്നാം തരംഗം രാജ്യത്ത് ശക്തമാകുമെന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ് 7 പുതിയ വാക്സിനുകൾക്ക് കൂടി അനുമതി നൽകാനുള്ള നീക്കം നടക്കുന്നത്. ഇവയിൽ തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്സിനുകളുമുണ്ട്
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- 7 പുതിയ വാക്സിനുകൾക്ക് കൂടി വിതരണം ചെയ്തേക്കും.
- തദ്ദേശീയമായി വികസിപ്പിച്ച വാക്സിനുകളും ഇവയിൽ ഉൾപ്പെടുന്നു.
- പട്ടികയിൽ ഫൈസർ വാക്സിനും.
5 ദിവസത്തിനിടെ വിതരണം ചെയ്തത് 3.3 കോടിയില്‍ അധികം ഡോസ് കൊവിഡ് വാക്സിൻ
സെപ്റ്റംബറോടെ പുതിയ വാക്സിനുകൾ വിതരണം ചെയ്തേക്കുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയ ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി ഓൺ ഇമ്യൂണിസേഷൻ ചെയർമാൻ ഡോ. നരേന്ദ്ര കുമാർ അറോറ വ്യക്തമാക്കി. കൂടുതൽ രാജ്യങ്ങൾ അംഗീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന വാക്സിനുകളാണ് വിതരത്തിനായി എത്തുക. അമേരിക്കൻ കമ്പനിയുടെ ഫൈസർ വാക്സിൻ, ഒറ്റ ഡോസ് മാത്രം മതിയാകുന്ന ജോൺസൻ ആൻഡ് ജോൺസൺ പുറത്തിറക്കുന്ന വാക്സിൻ, നൊവാക്സ്, ഇൻട്രാ നാസൽ വാക്സിൻ, HGC019 ആർഎന്‍എ വാക്സിൻ, കോർബേവാക്സ്, സൈകോവ് ഡി എന്നീ വാക്സിനുകളാകും രാജ്യത്ത് വിതരണം ചെയ്യുകയെന്നാണ് റിപ്പോർട്ട്.
പരിശോധനയിൽ മികച്ച കാര്യക്ഷമത തെളിയിച്ച വാക്സിനുകളാണ് ഇവ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനുകളും പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. സൈകോവ് ഡി, കോർബേവാക്സ്, HGC019 ആർഎന്‍എ, ഇന്‍ട്രാ നാസല്‍ വാക്സിൻ എന്നി ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്നവയാണെന്ന പ്രത്യേകതയുമുണ്ട്.
കുട്ടികള്‍ക്ക് ഇന്ത്യ എന്ന് കൊവിഡ് വാക്സിന് കൊടുക്കും?
രാജ്യത്ത് കൊവിഡിൻ്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുകൾ ശക്തമായിരിക്കെയാണ് കൂടുതൽ വക്സിനുകൾക്ക് അംഗീകാരം നൽകാനുള്ള നീക്കം നടക്കുന്നത്. ജൂണ്‍ 21നു മാത്രം 80 ലക്ഷത്തില്‍ അധികം പേര്‍ക്കാണ് കൊവിഡ് വാക്സിന് നല്‍കിയെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജൂണ്‍ 21നും 26നും ഇടയില്‍ രാജ്യത്ത് വിതരണം ചെയ്തത് 3.3 കോടിയില്‍ അധികം ഡോസ് വാക്സിനാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഏപ്രില്‍ മൂന്നിനും ഒന്‍പതിനും ഇടയില്‍ 2.47 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായിരുന്നു ഇതിനു മുന്‍പുള്ള റെക്കോഡ് വാക്സിനേഷന്.
കൊഞ്ചിറ പാടശേഖരത്ത് നെല്‍കൃഷിക്ക് തുടക്കം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : more covid-19 vaccine coming soon in india
Malayalam News from malayalam.samayam.com, TIL Network