ഹൈലൈറ്റ്:
- വീട് വാടകയ്ക്ക് വാങ്ങുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളില്‍ പലതും ശരിയായ രീതിയില്‍ അല്ല
- കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ അനുമതിയുള്ള വീടുകള്‍ ബാച്ച്ലേഴ്സിന് നല്കി
കെട്ടിട നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനകളിലാണ് ഇത്രയേറെ പേര് പുറത്താക്കപ്പെട്ടത്.
കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ അനുമതിയുള്ള വീടുകളില്‍ കുടുംബ സമേതമല്ലാതെ താമസിക്കുന്ന പ്രവാസികളെ പാര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. നിയമം ലംഘിച്ച് കെട്ടിടങ്ങള്‍ വാടകയ്ക്കു നല്കിയ ഉടമകള്‍ക്കെതിരേയും നടപടിയെടുക്കും. കുടുംബ സമേതമല്ലാതെ താമസിക്കുന്നവര്‍ക്ക് റസിഡന്‍ഷ്യല്‍ ഏരിയയില്‍ വീട് നല്കാന് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ തയ്യാറാവരുതെന്നും അത് കുവൈറ്റ് പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: കാര്‍ ചാര്‍ജ് ചെയ്യാന്‍ വെറും 10 മിനുട്ട്; അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുമായി ഖത്തര്‍
അനധികൃത താമസക്കാരില്‍ പലരും വീട് വാടകയ്ക്ക് വാങ്ങുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളില്‍ പലതും ശരിയായ താമസക്കാരുടേതല്ലെന്നും പരിശോധനയില്‍ കണ്ടെത്തി. തലസ്ഥാന ഗവര്‍ണറേറ്റിലെ 206 താമസ കെട്ടിടങ്ങളില്‍ പരിശോധന നടത്തിയതില്‍ 165 എണ്ണത്തിലും അനധികൃത താമസം കണ്ടെത്തിയതായും ഗവര്‍ണര്‍ അറിയിച്ചു.
പ്രവാസി തൊഴിലാളികള്‍ക്ക് മാത്രമായി അല്‍ ജഹ്റയില്‍ നിര്‍മിക്കുന്ന ലേബര്‍ സിറ്റി ഈ വര്‍ഷത്തോടെ പ്രവര്‍ത്തന സജ്ജമാവും. സര്‍ക്കാര്‍- സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ഇവിടെ 20,000 തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ഇതേ മാതൃകയില്‍ രാജ്യത്ത് ആറ് ലേബര്‍ സിറ്റികള്‍ നിര്‍മിക്കാന്‍ 2016ല്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇതുവരെ ഒന്നും പ്രവര്‍ത്തന സജ്ജമായിട്ടില്ല.
സ്ത്രീധനത്തിനെതിരെ പോസ്റ്റുമായി മോഹൻലാൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 8000 expat bachelors evicted from their homes in kuwait
Malayalam News from malayalam.samayam.com, TIL Network