ഹൈലൈറ്റ്:
- പുതിയ എട്ട് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൂടി ഉടന്‍ സ്ഥാപിക്കാന്‍ പദ്ധതി ഇടുന്നുണ്ട്.
- ഈ വര്‍ഷം 100 പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ രാജ്യത്ത് സ്ഥാപിക്കാന്‍ ആണ് ലക്ഷ്യം വെക്കുന്നത്.
180 കിലോവാട്ട് ശേഷിയുള്ള ഈ സ്റ്റേഷന് വഴി ഒരു കാര്‍ 10 മിനുട്ട് കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാമെന്ന് കഹ്റമാ പ്രസിഡന്റ് എഞ്ചിനീയര്‍ ഈസാ ബിന്‍ ഹിലാല്‍ അല്‍ കുവാരി പറഞ്ഞു.
ഖത്തറിലെ വൈദ്യുത, ജല വകുപ്പായ കഹ്റമാ രാജ്യത്ത് സ്ഥാപിക്കുന്ന 19ാമത്തെ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന് കൂടിയാണിത്. ഇവയില്‍ മിസൈഈദിലെ കഹ്റമാ കെട്ടിടത്തില്‍ സ്ഥാപിച്ചിരിക്കുന്ന റീചാര്‍ജിംഗ് സ്റ്റേഷന് സോളാര്‍ വൈദ്യുതിയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. മുവാസലാത്ത് കമ്പനി കെട്ടിടത്തില്‍ ബസ്സുകള്‍ക്കായി ഒരുക്കിയ രണ്ട് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഒന്ന് ഫാസ്റ്റ് ചാര്‍ജിംഗും മറ്റൊന്ന് നൈറ്റ് ചാര്‍ജിംഗ് സ്റ്റേഷനുമാണ്.
Also Read: കുവൈറ്റ് മാളുകളില്‍ പ്രവേശന നിയന്ത്രണം ഇന്നു മുതല്‍; കൊവിഡ് പ്രതിരോധ ആപ്പ് നിര്‍ബന്ധം
ഗതാഗത മന്ത്രാലയം, ഖത്തര്‍ ഫൗണ്ടേഷന്, ഖത്തര്‍ മ്യൂസിയംസ് എന്നിവയുമായി ചേര്‍ന്ന് പുതിയ എട്ട് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൂടി ഉടന്‍ സ്ഥാപിക്കുമെന്നും കഹ്റമാ അറിയിച്ചു. അതോടൊപ്പം രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ പ്രധാന ഇന്റര്‍സെക്ഷനുകള്‍, ഷോപ്പിംഗ് മാളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങിയ കേന്ദ്രങ്ങളിലായി ഈ വര്‍ഷം 100 പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നതിനുള്ള ടെണ്ടര്‍ ഉടന്‍ ക്ഷണിക്കുമെന്നും കഹ്റമാ വ്യക്തമാക്കി. ഇവയില്‍ ചുരുങ്ങിയത് 20 സ്റ്റേഷനുകളെങ്കിലും സൗരോര്‍ജ്ജം വഴിയായിരിക്കും പ്രവര്‍ത്തിക്കുക.
സ്ത്രീധനത്തിനെതിരെ പോസ്റ്റുമായി മോഹൻലാൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kahramaa installs fastest electric car charger in qatar at katara
Malayalam News from malayalam.samayam.com, TIL Network