Gokul Murali | Samayam Malayalam | Updated: 27 Jun 2021, 01:07:00 PM
താഴ്ന്ന് പറക്കുന്ന ഡ്രോണുകള്‍ ഉപയോഗിച്ച് കൊണ്ടുവന്ന ഐഇഡി സ്ഫോടക വസ്തു പ്രദേശത്ത് താഴേക്ക് ഇടുകയായിരുന്നു. വ്യോമസേന ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ ഇന്ത്യയിൽ നടക്കുന്ന ആദ്യ ആക്രമണമാണിത്
ജമ്മു വിമാനത്താവളത്തിൽ സ്ഫോടനമുണ്ടായ സ്ഥലം
ഹൈലൈറ്റ്:
- താഴ്ന്ന് പറക്കുന്ന ഡ്രോണുകള്‍ ഉപയോഗിച്ച് കൊണ്ടുവന്ന ഐഇഡി സ്ഫോടക വസ്തു പ്രദേശത്ത് താഴേക്ക് ഇടുകയായിരുന്നു
- വ്യോമസേന ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്
- ഇത്തരത്തിൽ ഇന്ത്യയിൽ നടക്കുന്ന ആദ്യ ആക്രമണമാണിത്
Also Read : രാജ്യത്ത് ഈ വര്‍ഷം അവസാനത്തോടെ 188 കോടി വാക്സിൻ ഡോസുകള്‍ നൽകും; സുപ്രീം കോടതിയിൽ കേന്ദ്ര സര്‍ക്കാര്‍
താഴ്ന്ന് പറക്കുന്ന ഡ്രോണുകള്‍ ഉപയോഗിച്ച് കൊണ്ടുവന്ന ഐഇഡി സ്ഫോടക വസ്തു പ്രദേശത്ത് താഴേക്ക് ഇടുകയായിരുന്നു. വ്യോമസേന ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
വ്യോമസേനയുടെ ട്വീറ്റ് ഇങ്ങനെ, ഞായറാഴ്ച പുലർച്ചെ ജമ്മു എയർഫോഴ്സ് സ്റ്റേഷന്റെ ടെക്നിക്കൽ മേഖലയിൽ രണ്ട് തീവ്രത സ്ഫോടനങ്ങൾ ഉണ്ടായി. ഒന്ന് കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് ചെറിയ കേടുപാടുകൾ വരുത്തി, മറ്റൊന്ന് തുറന്ന സ്ഥലത്ത് പൊട്ടിത്തെറിച്ചു. ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. സിവിൽ ഏജൻസികൾ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.
ഇത്തരത്തിൽ രാജ്യത്ത് ആദ്യമായാണ് ആക്രമണം നടക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തിൽ സ്ഫോടക വസ്ഥു പതിക്കുന്നത് ഐഎഎഫ് പട്രോളിങ്ങ് സംഘം കണ്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഞായറാഴ്ച അഞ്ച് മിനിട്ട് വിത്യാസത്തിലാണ് രണ്ട് സ്ഫോടനങ്ങള്‍ ഉണ്ടായത്. ആദ്യ സ്ഫോടനം പുലര്‍ച്ച 1.37 നായിരുന്നു. ഇതിൽ കെട്ടിടത്തിന്റെ മേൽക്കൂര തകര്‍ന്നു. രണ്ടാമത്തെ സ്ഫോടനം അഞ്ച് മിനിട്ടിന് ശേഷം 1.42ന് ആയിരുന്നു.
Also Read :
സംഭവത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് വ്യോമസേന എയര്‍ മാര്‍ഷൽ എച്ച് എസ് അറോറയുമായും എയര്‍ മാര്‍ഷൽ വിക്രം സിങ്ങുമായും സംസാരിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധമന്ത്രി ലഡാക്കിലെത്തി. മേഖലയിൽ ബോർഡർ റോഡ് ഓർഗനൈസേഷന്റെ നിരവധി നിർമ്മാണ പദ്ധതികൾ രാജ്നാഥ് സിംഗ് രാജ്യത്തിന് സമർപ്പിക്കും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : air force station blast in jammu airport operated by drone
Malayalam News from malayalam.samayam.com, TIL Network