നിങ്ങളുടെ മുടി ആരോഗ്യകരമായി നിലനിർത്തുന്നതിന് ചില അടുക്കള ചേരുവകൾ ഉപയോഗിക്കാം. അതിലൂടെ മുടി കൊഴിച്ചിൽ, താരൻ, മുടിയുടെ പരുപരുത്ത അവസ്ഥ തുടങ്ങിയ സാധാരണ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാനും കഴിയും.
സവാള
സവാളയിൽ കൊളാജൻ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ചർമ്മകോശങ്ങളുടെ ഉത്പാദനത്തിനും മുടിയുടെ വളർച്ചയ്ക്കും കൊളാജൻ സഹായിക്കുന്നു.സവാളയിൽ സൾഫർ അടങ്ങിയിട്ടുണ്ട്. സവാള ജ്യൂസ് തലയോട്ടിയിൽ പുരട്ടുന്നത് മുടിയുടെ വളർച്ചയെ സഹായിക്കുകയും ചെയ്യും. മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. സവാള ജ്യൂസിൽ അൽപം വെളിച്ചെണ്ണ ചേർത്ത് വേണം തലയിൽ പുരട്ടാൻ. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കാവുന്നതാണ്.
മുട്ട
മുടിയ്ക്ക് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് മുട്ട. പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ മുട്ടകൾ മുടിയ്ക്ക് മികച്ചതാണ്. ഇതുപയോഗിച്ചും നല്ല ഹെയര്‍ മാസ്‌ക് തയ്യാറാക്കാം. 2 ടേബിൾസ്പൂൺ ഒലിവ് ഓയിൽ, 2 ടേബിൾസ്പൂൺ നാരങ്ങ നീര്, ഒരു മുട്ട, ഒരു കപ്പ് പാൽ, എന്നിവ ഉപയോഗിച്ച് ഒരു മാസ്ക് ഉണ്ടാക്കുക. ഇത് മുടിയിൽ പുരട്ടി അര മണിക്കൂര്‍ ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. മുടി ആരോഗ്യത്തോടെ തഴച്ച് വളരാനും മുടികൊഴിച്ചിൽ കുറയാനും ഈ പാക്ക് ഏറെ നല്ലതാണ്. ആര്‍ത്തവം യൂട്രസില്‍ വരുത്തും മാറ്റം…..
കറ്റാര്‍ വാഴ
കറ്റാര്‍ വാഴ, മുട്ട, നെല്ലിക്ക എന്നിവ എന്നിവ ചേര്‍ത്ത പായ്ക്കും ഇതിനായി ഉപയോഗിയ്ക്കാം. ഈ ഹെയര്‍ പായ്ക്ക് ഉണ്ടാക്കാന്‍ ഏറെ എളുപ്പമാണ്. കറ്റാര്‍ വാഴയുടെ ജെല്‍ എടുക്കുക. ഫ്രഷ് ആയ കറ്റാര്‍ വാഴത്തണ്ടുണ്ടെങ്കില്‍ ഇത് എടുക്കാം. ഇത് മിക്‌സിയില്‍ അടിച്ചെടുക്കാം. ഇതിനൊപ്പം നെല്ലിക്കയും ചേര്‍ത്ത് നല്ലതുപോലെ അരയ്ക്കുക. പിന്നീട് മുട്ട ചേര്‍്ത്തിളക്കാം. ഇതെല്ലാം കൂടി മിക്‌സിയില്‍ അടിച്ചെടുത്താലും മതി. ഇത് മുടിയുടെ വേരുകള്‍ മുതല്‍ അറ്റം വരെ പുരട്ടി അര, മുക്കാല്‍ മണിക്കൂര്‍ ശേഷം കഴുകാം. മുടി കൊഴിച്ചില്‍ മാറുമെന്നു മാത്രമല്ല, നല്ല ആരോഗ്യമുള്ള മുടി ലഭിയ്ക്കുകയും ചെയ്യും.
ഗ്രീന്‍ ടീ
ഗ്രീന്‍ ടീ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഗ്രീൻ ടീയിൽ എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് (ഇജിസിജി) അടങ്ങിയിരിക്കുന്നു, അത് നിങ്ങളുടെ മുടിയിഴകളെ വളരെയധികം പോഷിപ്പിക്കുന്നു. കൂടാതെ, മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനൊപ്പം നിങ്ങളുടെ മുടിയിഴകൾക്ക് ആരോഗ്യകരമായ ഒരു തിളക്കം നൽകാൻ കഴിയുന്ന കണ്ടീഷനിംഗ് ഗുണങ്ങളും ഇതിലുണ്ട്.
മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാൻ ഗ്രീൻ ടീ സഹായകമാകും. മുടി കൊഴിച്ചിലും താരനും തടയാൻ ഗ്രീൻ ടീ ഉപയോഗിച്ചുള്ള ഹെയർ പാക്ക് ഉപയോഗിക്കാവുന്നതാണ്. ഗ്രീൻ ടീ വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടി പെട്ടെന്ന് പൊട്ടുന്നത് തടയുകയും ചെയ്യും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : home made hair pack for hair loss
Malayalam News from malayalam.samayam.com, TIL Network