പരിയാരം ആയുർവേദ കോളേജിന് സമീപത്തു നിന്നാണ് കാർ കണ്ടെത്തിയത്. എന്ജിന് നമ്പര്‍ പരിശോധിച്ച ശേഷമാണ് സ്ഥിരീകരണം. മുൻ ഡിവൈഎഫ്ഐ നേതാവ് സി സജീഷിൻ്റെ ഉടമസ്ഥതയിലുള്ള കാറാണ് കണ്ടെത്തിയത്.
അർജുൻ ആയങ്കി
ഹൈലൈറ്റ്:
- കപ്പൽ പൊളി ശാലയിൽ നിന്നും കാർ കാണാതായിരുന്നു
- കഴിഞ്ഞ വ്യാഴാഴ്ചയാണ് കാർ കാണാതായത്
- കാറിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നില്ല
കൊല്ലത്തെ ബിജെപിയിൽ ഫണ്ട് തിരിമറി ആരോപണം; മണ്ഡലം സെക്രട്ടറി രാജിവെച്ചു
പരിയാരം ആയുർവേദ കോളേജിന് സമീപമാണ് ചുവന്ന നിറമുള്ള സ്വിഫ്റ്റ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലാണ് കാർ കണ്ടെത്തിയത്.
കാര്‍ അർജുന് ആയങ്കിയുടെ തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്ജിന് നമ്പര്‍ പരിശോധിച്ച ശേഷമാണ് സ്ഥിരീകരണം. അര്‍ജുന്റെ KL 13 AR 7789 എന്ന നമ്പറിലുള്ള കാറാണ് ഇതെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പാണ് അഴീക്കലിൽ നിന്നും കാര്‍ കടത്തിക്കൊണ്ടുപോയത്.
സഹിക്കാൻ തയ്യാറല്ലെന്ന് സ്ത്രീകള്‍ തീരുമാനിക്കണം; മിസ്ഡ് കോള്‍ ചെയ്താൽ പോലീസെത്തുമെന്ന് ഡിജിപി
അഴീക്കല്‍ കപ്പക്കടവിന് സമീപത്തെ ആളൊഴിഞ്ഞ ഷെഡ്ഡിലായിരുന്നു ഈ കാര്‍ സൂക്ഷിച്ചിരുന്നത്. അര്ജുന് ആയങ്കിയുടെ പേരില്‍ നിലവില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പറഞ്ഞാണ് കാറിന് കാവല്‍ പോലും പോലീസ് ഏര്‍പ്പെടുത്താതിരുന്നത്. ആ സമയത്താണ് കാര്‍ കാണാതാവുന്നത്.അർജുൻ ആയങ്കിയുടെ കൂട്ടാളി പ്രണവാണ് കാർ കടത്തിയതെന്ന ആരോപണമുയർന്നിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala gold smuggling arjun ayanki car found from pariyaram
Malayalam News from malayalam.samayam.com, TIL Network