Also Read: അസം പ്രളയം: 9 പേർ മരിച്ചു, 27 ജില്ലയിലായി ആറ് ലക്ഷം പേർക്ക് നഷ്ടം
പദ്ധതിയുടെ ഭാഗമായി മൂന്ന് തുരങ്ക പാതകളാകും നിർമ്മിക്കുക. ഇതിൽ ഒന്ന് റോഡ് ഗതാഗതത്തിനും മറ്റൊന്ന് റെയിൽ ഗതാഗതത്തിനുമായിരിക്കും ഉപയോഗിക്കുക. മൂന്നാമത്തെ പാത അടിയന്തര സേവനങ്ങൾക്കായിരിക്കും ഉപയോഗിക്കുക. മൂന്ന് പാതകളേയും ബന്ധിപ്പിക്കുന്ന പ്രത്യേക ഇടനാഴികളും നിർമ്മിക്കും. ബോഡർ റോഡ് ഓർഗനൈസേഷനുമായി (ബിആർഒ) ബന്ധപ്പെട്ടാണ് പദ്ധതി നടപ്പാക്കുകയെന്ന് കേന്ദ്ര റെയിൽവേ, ഗതാഗത മന്ത്രാലയം അറിയിച്ചു.
അസമിലെ തെസ്പൂരിൽ നിന്നും അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര നദി പ്രവേശിക്കുന്ന സ്ഥലത്തു വരെയാണ് തുരങ്കപാത നിർമ്മിക്കുന്നത്. 9.8 കിലോമീറ്റർ നീളുന്നതാണ് പാത. നദിയുടെ അടിത്തട്ടിൽ നിന്നും 20 മുതൽ 30 മീറ്റർ അടിയിലൂടെയായിരിക്കും പാത നിർമ്മിക്കുക. അരുണാചൽ പ്രദേശിലെ ചൈനീസ് വെല്ലുവിളി മറികടക്കുകയാണ് പാത നിർമ്മാണത്തിലൂടെ ഉദ്ദേശിക്കുന്നത്.
Also Read: ആം ആദ്മിക്ക് തിരിച്ചടി; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന അജയ് കോഠിയാൽ പാർട്ടിവിട്ടു
അരുണാചൽ അതിർത്തിയിലേക്ക് കടക്കാൻ സൈന്യത്തിന് തടമായി നിന്നത് ബ്രഹ്മപുത്ര നദിയായിരുന്നു. തുരങ്കം നിർമ്മിക്കുന്നതോടെ ഈ പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്നാണ് കേന്ദ്രം കരുതുന്നത്.
കണ്ണൂർ നഗരത്തിൽ വിലക്കയറ്റ പിശാചിറങ്ങി; വേറിട്ടൊരു സമരം
Web Title : india is planning to build its first underwater tunnels across brahmaputra
Malayalam News from Samayam Malayalam, TIL Network