Anjaly C | Samayam Malayalam | Updated: May 19, 2022, 5:31 PM
ഇന്ന് ഓരോ അസുഖങ്ങള്‍ക്കു പിന്നാലെ പുതിയ പുതിയ അസുഖങ്ങള്‍ മനുഷ്യനെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ യുറോപ്പിലും അമേരിക്കയിലും കുരങ്ങുപനി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് പൊതു അവബോധം കിട്ടേണ്ടതും അനിവാര്യമാണ്.
ഹൈലൈറ്റ്:
- എന്താണ് കുരങ്ങുപനി?
- ലക്ഷണങ്ങള്‍ എന്തെല്ലാം?
- ഇത് അപകടകാരിയാണോ?
കുരങ്ങ് പനി (Monkeypox)
ആഫ്രിക്കയിലെ വന്യജീവികളില്‍ നിന്നാണ് ഈ അസുഖം പ്രധാനമായും കണ്ടെത്തിയിരുന്നത്. ഈ അസുഖം ലോകത്തുതന്നെ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് 1958ലായിരുന്നു. ചിക്കന്‍പോക്സ് പോലെ ചെറിയ കുമിളകള്‍ ദേഹത്തുപൊന്തുകയും ചൊറിച്ചിലും അനുഭവപ്പെടുകയുമാണ് ഇതിന്റേയും ലക്ഷണങ്ങള്‍.
ഇത് ബാധിച്ച മൃഗങ്ങളുടെ കടിയേല്ക്കുന്നതുമൂലമോ അല്ലെങ്കില്‍ അവയുടെ രക്തം മനുഷ്യശരീരത്തില്‍ അവുകയോ, ഉമിനീര് ശരീരത്തില്‍ ആവുകയോ ചെയ്യുമ്പോഴാണ് ഇത് മനുഷ്യരിലേയ്ക്കും പകരുന്നത്. അതേപോലെതന്നെ ഈ അസുഖം ബാധിച്ചിരിക്കുന്ന മൃഗത്തിന്റെ ഇറച്ചി കഴിക്കുന്നതിലൂടെയും അസുഖം മനുഷ്യനിലേയ്ക്ക് എത്തുന്നു. അവളരെ പെട്ടെന്ന് മനുഷ്യരില്‍ പടരാത്ത ഈ അസുഖം രോഗിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് പകരുക.
പ്രധാന ലക്ഷണങ്ങള്‍ എന്തെല്ലാം
ഓരാളില് കുരങ്ങ് പനി അണുബാധ വന്നാല്‍ ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുവാന്‍ ഏകദേശം അഞ്ച് മുതല്‍ 21 ദിവസംവരെയെടുക്കും. ഇതില്‍ തുടക്കത്തില്‍ തന്നെ പ്രകടമാകുന്ന ലക്ഷണങ്ങളാണ് പനി, പേശീ വേദന, പുറം വേദന, തൊണ്ടവേദന, വിറയ്ക്കല്, തലവേദന, ക്ഷീണം എന്നിവ. അണുക്കള്‍ ശരീരത്തില്‍ കയറി അഞ്ച് ദിവസത്തിനുശേഷം ഈ ലക്ഷണങ്ങള്‍ കണ്ടു ചതുടങ്ങും.
പിന്നീട് ദേഹത്ത് ചിക്കന്‍പോക്സ് വരുമ്പോള്‍ ഉണ്ടാകുന്ന അതേ തരത്തിലുള്ള പോളനുകള്‍ ശരീരത്തില്‍ പൊന്തുന്നു. ചെറിയ കുമിളകള്‍ പോലെയാണ് തുടക്കത്തില്‍ ഇവ പ്രത്യക്ഷപ്പെടുക. പിന്നീട് നാല് ആഴ്ച്ചകൊണ്ടുതന്നെ ഇവ തനിയെ മാഞ്ഞുപോവുകയും ചെയ്യും.
കുരങ്ങ് പനി അപകടകാരിയാണോ?
പത്തില്‍ ഒരാള്‍ക്കുമാത്രം ബാധിക്കുന്ന ഈ അസുഖം അത്ര അപകടകാരിയല്ലെന്നാണ് പറയുന്നത്. വേണ്ടത്ര ചികിത്സ ലഭിക്കാതിരിക്കുന്ന അവസരത്തില്‍ മാത്രമാണ് മരണം സംഭവിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ള വ്യക്തി മറ്റുള്ളവരുമായി സംബര്ക്കം ഒഴിവാക്കുക മാത്രമാണ് പ്രതിവിധി. കാരണം, ഈ അസുഖത്തിന് നിലവില്‍ ചികിത്സയില്ല എന്നതുതന്നെ. നല്ലരീതിയില്‍ രോഗപ്രതിരോധ ശേഷി കൂട്ടിയും നല്ല ഭക്ഷണം കഴിച്ചും ശ്രദ്ധിക്കുകമാത്രമാണ് ഉപായം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : what is monkeypox and what are the symptoms of monkeypox
Malayalam News from Samayam Malayalam, TIL Network